/kalakaumudi/media/post_banners/89078f8802f08816ab37f3a2876427a579234faffe4910ce3cae290cb60d855a.jpg)
നവംബര്‍ 30 വെളളിയാഴ്ചയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. വൈക്കം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്. ഉത്സവത്തിന്‍െറ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് വൈക്കത്തഷ്ടമി എന്ന പേരു വന്നത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്‍െറ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തില്‍വച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്.