വൈക്കത്തുവാഴും അന്നദാനപ്രഭു

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ളയിലെ വൈക്കത്ത് സ്ഥിതിചെയ്യുന്ന ശ്രീമഹാദേവ ക്ഷേത്രം. ദക്ഷിണകാശി എന്നും ക്ഷേത്രം അറിയപ്പെടുന്നു. വൈക്കത്തപ്പനെ അന്നദാനപ്രഭുവെന്നും അറിയപ്പെടുന്നു.

author-image
subbammal
New Update
വൈക്കത്തുവാഴും അന്നദാനപ്രഭു

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ളയിലെ വൈക്കത്ത് സ്ഥിതിചെയ്യുന്ന ശ്രീമഹാദേവ ക്ഷേത്രം. ദക്ഷിണകാശി എന്നും ക്ഷേത്രം അറിയപ്പെടുന്നു. വൈക്കത്തപ്പനെ അന്നദാനപ്രഭുവെന്നും അറിയപ്പെടുന്നു.

ശിവന്‍ തലയോട്ടി വച്ച സ്ഥലം
ശിവലിംഗത്തിന്‍റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ ബ്രഹ്മാവിന്‍റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടര്‍ന്ന് ഭഗവാനെ ബ്രഹ്മഹത്യാപാപം ബാധിച്ചു. പാപപരിഹാരത്ത ിനായി ഭഗവാന്‍ ബ്രഹ്മാവിന്‍റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാര്‍വ്വതീദേവിയ്ക്കൊപ്പം വേഷപ്രച്ഛന്നനായി നാടുമുഴുവന്‍ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാല്‍, തലയോട്ടി നിറഞ്ഞാല്‍ അത് അപ്പോള്‍ത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. ഭഗവാന്‍ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിയ് ക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി ഭഗവാന്‍, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, 'വയ്ക്കാം' എന്ന പ്രയോഗമാണ് പിന്നീട് വൈക്കം ആയതെന്ന് വിശ്വാസം.

ഖരന് ഭഗവാന്‍ സമ്മാനിച്ച ശിവലിംഗം
ക്ഷേത്രനിര്‍മ്മിതിക്ക് പിന്നിലും ഐതിഹ്യമുണ്ട്. ഖരന്‍ എന്ന അസുരന്‍ മുത്തച്ഛനായ മാല്യവാനില്‍ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവപ്രീതിക്കായി തപസ്സുചെയ്തു. തപസ്സ ില്‍ സംപ്രീതനായ ഭഗവാന്‍ ഖരന്‍ മൂന്ന് ശിവലിംഗങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന്, ആകാശമാര്‍ഗ്ഗേണ യാത്ര ആരംഭിച്ച ഖരന്‍ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തിറങ്ങി. വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരന്‍ വിശ്രമിച്ച ഖരന്‍ മയങ്ങിപ്പോയി. ഉണര്‍ന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാന്‍ നോക്കിയപ്പോള്‍ അത് ഉറച്ചുപോയതായി കണ്ടു. താന്‍ താമസിയ്ക്കാന്‍ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ഭഗവാന്‍റെ അശരീരിയും മുഴങ്ങി. തുടര്‍ന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന ശിവഭക്തനായ വ്യാഘ്രപാദ മഹര്‍ഷിയെ ഏല്പിച്ച ഖരന്‍ ഇടതുകയ്യിലെ ശിവലിംഗം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠ
ിച്ചു. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുന്പ് ദര്‍ശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു. വ്യാഘ്രപാദമഹര്‍ഷിയാകട്ടെ ശിവലിംഗം പൂജിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയും വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തില്‍ ഏഴരവെളുപ്പിന് ശിവന്‍ പാര്‍വ്വതീസമേതനായി അദ്ദേഹത്തിന് ദര്‍ശനം നല്‍കിയെന്നും വിശ്വാസം. ഈ ദിവസമാണ് വൈ ക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. പിന്നീട് ശിവലിംഗത്തിന്‍റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാല്‍ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്ന ില്‍ സാഷ്ടാംഗം നമസ്കരിച്ചു. തുടര്‍ന്ന്, ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമന്‍ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചുവെന്നും വിശ്വാസം.

ക്ഷേത്രം
കിഴക്കുദര്‍ശനമായാണ് നിര്‍മ്മിതി. സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് .
ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണ് പ്രതിഷ്ഠ. ഭഗവാന് മൂന്ന
ുഭാവങ്ങളാണ്. രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീ,ഗണേശ സുബ്രഹ്മമണ്യസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍. നിത്യവും അഞ്ചു പൂജയും ശീവേലിയുമുണ്ട്. കന്നിമൂല ഗണപതി, സ്തംഭഗണപതി, പനച്ചിക്കല്‍ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി എന്നിവരാണ് ഉപദേവതകള്‍. വ്യാഘ്രപാദമഹര്‍ഷിക്ക് ഭഗവാന്‍ ദേവിസമേതനായി ദര്‍ശനം നല്‍കിയെന്ന് വിശ്വസിക്കുന്ന അരയാലിനെ വണങ്ങിയ ശേഷമാണ് ഭഗവാനെ വണങ്ങേണ്ടതെന്ന് വിശ്വാസം. എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍. 64 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം.കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശത്ഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍. വാതില്‍ മാടത്തിലൂടെ കടന്നു പോകുന്പോള്‍ കാണുന്ന ദാരുശില്പങ്ങള്‍ ആരുടെയും മനംകവരും. രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്.

വടക്കേ ചുറ്റന്പലത്തിന്‍റെ കിഴക്കേ അറ്റത്താണ് മാന്യസ്ഥാനം. പണ്ട് വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ ഭോജനം നടത്തുന്നത് വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നുമുതല്‍ക്ക് ആ സ്ഥാനം മാന്യസ്ഥാനമായി അറിയപ്പെടുന്നുവെന്നുമാണ് വിശ്വാസം. മാന്യസ്ഥാനത്ത് ഒരു കലിങ്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഭദ്രദീപം കൊളുത്തിവച്ചാണ് ഇന്നും ക്ഷേത്രത്തില്‍ പ്രാതലിന് ഇല വയ്ക്കുന്നത്. വൈക്കത്തെ പ്രാതല്‍ പ്രസിദ്ധമാണ്.

ചടങ്ങുകള്‍
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ളല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുന്പോള്‍ ഭഗവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ളുന്ന ചടങ്ങാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുന്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുന്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിര ുന്നതായി പറയപ്പെടുന്നു.മുപ്പാരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവിലപ്പാ ഭഗവാനേ പോറ്റി മറ്റില്ളാശ്രയം എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്. രാവിലെ ഭഗവാനെ തൊഴുന്നത് ശ്രേഷ്ഠവും ഉച്ചയ്ത്ത് തൊഴുന്നത് ശത്രുദോഷമകറ്റുന്നതും വൈകുന്നേരം ദര്‍ശിക്കുന്നത് ശ്രേയസ്കരവുമാണ്. 

vaikkom srimhadevatemple vyaghrapadamaharshi