/kalakaumudi/media/post_banners/94676e1f5ed95734529accccde0178f3bb405cf2d52a95ba890c1de63ce6357f.jpg)
വൈക്കം: വൈക്കത്തപ്പന്റെ അനുഗ്രഹം തേടി ഭക്തസഹസ്രങ്ങള്‍ ഇന്നലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ദര്‍ശനം നടത്തി. പുലര്‍ച്ചെ 3.30നു നട തുറന്ന് പ്രഭാതപൂജകള്‍ക്ക് ശേഷം 4.24നു മേല്‍ശാന്തി ടി.ഡി.നാരായണന്‍ നമ്പൂതിരി അഷ്ടമി ദര്‍ശനത്തിനായി നട തുറന്നു. വേദമന്ത്രോച്ചാരണങ്ങളും പഞ്ചാക്ഷരി മന്ത്രങ്ങളും പഞ്ചരത്‌ന കീര്‍ത്തനാലാപനവും ക്ഷേത്രനഗരിയെ ഭക്തി സാന്ദ്രമാക്കി. പുലര്‍ച്ചെ ഒന്നിനു മുമ്പുതന്നെ ക്ഷേത്രത്തിന്റെ നാലു നടകളും ഭക്തരെ കൊണ്ടു നിറഞ്ഞിരുന്നു.
വ്യാഘ്ര പാദമഹര്‍ഷിക്ക് ശ്രീ പരമേശ്വരന്‍ പാര്‍വതീസമേതനായി പ്രത്യക്ഷനായി ദിവ്യദര്‍ശനം നല്‍കി അനുഗ്രഹിച്ച കൃഷ്ണാഷ്ടമി നാളിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍
വൈക്കത്തപ്പനെ ശരണം പ്രാപിച്ചാല്‍ കൃപാവരം ലഭിക്കുമെന്നാണ് വിശ്വാസം. ഇന്നലെ രാവിലെ 11.30നു പ്രാതല്‍ തുടങ്ങിയ ശേഷവും ഭക്തരുടെ നീണ്ട നിര ക്ഷേത്ര
ത്തിന്റെ നാലു നടകളിലും ഒരു കിലോമീറ്ററിലധികം നീണ്ടിരുന്നു. മാന്യ സ്ഥാനത്ത് ഭഗവാനെ സങ്കല്‍പിച്ചു ഇലവച്ചുവിഭവങ്ങള്‍ വിളന്പി. ക്ഷേത്ര ഊട്ടുപുരയില്‍ ദേവസ്വം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.പി. രഘു ഭദ്രദീപം കൊളുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
