/kalakaumudi/media/post_banners/1e843e791a88b937e373fd03dc45b9470895cbc69b7ea428a5f6941c15ae4380.jpg)
വ്രതങ്ങളില്‍ വച്ച് ശ്രേഷ്ഠമാണ് ഏകാദശിവ്രതം. ഏകാദശി വ്രതങ്ങളില്‍ തന്നെ പ്രധാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഡ ഏകാദശിയും ഗുരുവായൂര്‍ ഏകാദശിയും. ഇന്ന് വൈകുണ്ഡ ഏകാദശിയാണ്.
ഏകാദശി പ്രധാനമായും രണ്ടു പക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. ശുക്ളപക്ഷത്തിലോ കൃഷ്ണപക്ഷത്തിലോ അമാവസിക്കും പൌര്‍ണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ശുക്ളപക്ഷ നാളില്‍ വരുന്ന ഏകാദശിയാണ് വൈകുണ്ഡ ഏകാദശി എന്ന പേരില്‍ പ്രശസ്തമായത്. ആരാണോ ഈ ഏകാദശി നിഷ്ഠയോടെ ഉപവാസവ്രതമായി ആചരിക്കുന്നത് അവര്‍ക്കും, അവരുടെ ഗതി കിട്ടാതെ അലയുന്ന പിതൃക്കള്‍ക്കും വ്രതഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്കായി സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമെന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് സ്വര്‍ഗ്ഗവാതിലേകാദശി എന്ന് പറഞ്ഞുവരുന്നത്.