/kalakaumudi/media/post_banners/185a4625618f66298b33ad8e2699986c7335000dba3fc4c4456ed4194e351111.jpg)
പുരാണകഥകളാല്‍ സന്പന്നമായ ഒരു ക്ഷേത്രമാണ് തിരുവനന്തപുരം വര്‍ക്കലയിലെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം. പിതൃതര്‍പ്പണത്തിന് ഏറെ പേരുകേട്ട ഈ ക്ഷേത്രം ദക്ഷിണ കാശി എന്നാണ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബ്രഹ്മാവ് യാഗം നിര്‍ത്തിയ സ്ഥലത്ത് ദേവന്‍മാരാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. പിതൃതര്‍പ്പണത്തിനും ബലിയിടലിനും ഏറെ പേരുകേട്ടിരിക്കുന്ന തിരുനാവായ്ക്കും തിരുനെല്ളിയ്ക്കുമൊപ്പമാണ് വര്‍ക്കല ക്ഷേത്രത്തിന്‍റെയും സ്ഥാനം. കര്‍ക്കിടക വാവു ദിവസം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ബലിയര്‍പ്പിക്കാനായി എത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള പാപനാശം ബീച്ചിലാണ് ബലിയര്‍പ്പണം നടക്കുന്നത്. ഇത്തവണയും ഇവിടെ തര്‍പ്പണം നടക്കും. എന്നാല്‍ , കനത്ത മഴയെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാനിര്‍ദ്ദേശങ്ങളാണ് നടത്തിയിരിക്കുന്നത്.