വെള്ളായണി ക്ഷേത്രം കാളിയൂട്ട് മഹോത്സവം

ഭദ്രകാളി തോറ്റംപാട്ട് സമഗ്രമായി പാടുവാന്‍ 48 ദിവസം വേണം.കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്, കളംകാവല്‍, ഉച്ചബലി, ദിക്കുബലി പിന്നെ അവസാന ചടങ്ങായ പര്‍ണേറ്റ് നടത്തുക

author-image
paravthyanoop
New Update
വെള്ളായണി ക്ഷേത്രം കാളിയൂട്ട് മഹോത്സവം

വെള്ളായണി ദേവീക്ഷേത്രത്തില്‍ 70 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് 6 ന് നേമം കച്ചേരി നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

പാറശാല മഹാദേവ ക്ഷേത്രത്തിലെ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകം നേമം കച്ചേരി നടയില്‍ എത്തിച്ചു.

ഇവിടെ മൂത്തവാത്തി ശിവകുമാര്‍, ഇളയവാത്തി ശ്രീരാഗ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നു.

അശ്വാരൂഢ സേന, പഞ്ചവാദ്യം, തെയ്യം, ഫ്‌ലോട്ടുകള്‍, താലപ്പൊലി, ബാന്‍ഡ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നീങ്ങിയത് ഘോഷയാത്ര സഞ്ചരിച്ച വെള്ളായണി, ശാന്തിവിള തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന് ഇരുവശവും ഭക്തജനങ്ങള്‍ തൊഴുകൈകളോടെ തിരുവാഭരണത്തെ വണങ്ങി.

ക്ഷേത്ര സന്നിധിയില്‍ എത്തിയ ഘോഷയാത്രയെ ഉപദേശക സമിതി പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, സെക്രട്ടറി എം.എസ്.വിഘ്‌നേഷ്, വൈസ് പ്രസിഡന്റ് മോഹനന്‍, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസര്‍ കൃഷ്ണകുമാര്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇവിടത്തെ കാളിയൂട്ട് മഹോത്സവം മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നു. 2 മാസത്തിലധികം നീണ്ടു നില്‍ക്കുന്നു.ദാരികനും ദേവിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുന്ന പ്രധാന ചടങ്ങാണ് തോറ്റംപാട്ട്.

ഭദ്രകാളി തോറ്റംപാട്ട് സമഗ്രമായി പാടുവാന്‍ 48 ദിവസം വേണം.കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്, കളംകാവല്‍, ഉച്ചബലി, ദിക്കുബലി പിന്നെ അവസാന ചടങ്ങായ പര്‍ണേറ്റ് നടത്തുക

kaliyootu mahotsavam vellyani devi temple