/kalakaumudi/media/post_banners/5c045aba6991b7e494d95dffeae4172c9f2cd8a5243dd88aa152af8c7f9e171d.jpg)
ശുക്രന്‍ 2023 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 12 വരെയുള്ള 25 ദിവസം ഉച്ചക്ഷേത്രമായ മീനം രാശിയില്‍ സഞ്ചരിക്കുകയാണ്. ശുക്രന്റെ ഉച്ചരാശിയായതിനാല്‍ ഈ ഗ്രഹവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇത് സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും ദിവസങ്ങളാകും ഉണ്ടാവുക.
ഇടവം, തുലാം എന്നിവയാണ് ശുക്രന്റെ രാശികള്‍. ഭരണി, പൂരം, പൂരാടം എന്നിവയാണ് ശുക്രന്റെ നക്ഷത്രങ്ങള്‍. അതിനാല്‍ ഈ കൂറുകളിലും നക്ഷത്രങ്ങളിലും ജനിച്ച എല്ലാവര്‍ക്കും പൊതുവേ ഗുണകരമായിരിക്കും .
ഈ നക്ഷത്രങ്ങളിലും കൂറുകളിലും ജനിച്ചവര്‍ക്ക് പുതിയ പദവികള്‍, പുതിയ തൊഴില്‍ എന്നിവ ലഭിക്കാം. ലൗകിക ജീവിതവിജയം പ്രതീക്ഷിക്കാം. ഇവരില്‍ പലരുടേയും ജീവിതത്തില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.
ഇവരുടെ സാമ്പത്തിക വിഷമതകള്‍ കുറയും. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ നല്ല തീരുമാനം ഉണ്ടാകും. കര്‍മ്മരംഗം ഉണരും. കൂടാതെ ശുക്രദശ, ശുക്ര അപഹാരം, ശുക്ര ഛിദ്രം എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്കും സദ് ഫലങ്ങള്‍ പ്രതീക്ഷിക്കാം.
മകരം, കുംഭം കൂറുകള്‍ ജന്മരാശി അല്ലെങ്കില്‍ ലഗ്‌നമായി ജനിച്ചവര്‍ക്ക് ശുക്രന്‍ യോഗകാരകനായ ഗ്രഹമാണ് അതിനാല്‍ അവര്‍ക്കും ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം.
ശുക്രപ്രീതിക്ക് വെള്ളിയാഴ്ച വ്രതം, ദേവീ ക്ഷേത്രദര്‍ശനം, ഭാഗ്യസൂക്താര്‍ച്ചന എന്നിവ ഉത്തമമാണ്. ശുക്രന്‍ മീനം രാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ 12 കൂറുകളുടെയും ഫലം ഇങ്ങനെയാണ്.
മേടക്കൂറ്
കര്‍മ്മരംഗത്ത് പുരോഗതിയും വിജയവും നേടാന്‍ കഴിയും. ബന്ധങ്ങള്‍ പുഷ്ടിപ്പെടും. ആത്മപരിശോധന നടത്തും. നല്ല കുടുംബജീവിതം, സാമ്പത്തികം, വിവാഹ ഭാഗ്യം ഇവയുണ്ടാകും. ഉദ്യോഗക്കയറ്റവും വ്യാപാരത്തില്‍ വിജയവും ലഭിക്കും. വിദേശജോലിക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ്
ബന്ധങ്ങള്‍ പരിപോഷിപ്പിക്കും. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആസ്വദിക്കും. സര്‍ഗ്ഗശേഷി വര്‍ദ്ധിക്കും. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയം. പുതിയ സംരംഭങ്ങള്‍ക്ക് ശ്രമിക്കാം. പക്ഷേ അമിത പ്രതീക്ഷകള്‍ ഉപേക്ഷിക്കണം. യാഥാര്‍ത്ഥ്യ ബോധം കൈവെടിയരുത്.
മിഥുനക്കൂറ്
സന്താനങ്ങള്‍ക്ക് പരീക്ഷയിലും കലയിലും നല്ല വിജയം ലഭിക്കും. പ്രണയ പ്രതീക്ഷകള്‍ പൂവണിയും. അല്ലെങ്കില്‍ പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും. നഷ്ടങ്ങളിലും സ്വപ്നങ്ങളിലും മുഴുകി സമയം കളയാതെ വര്‍ത്തമാന കാലത്ത് ജീവിതം ആസ്വദിച്ച് കഴിയാന്‍ ശ്രമിക്കണം.
കര്‍ക്കടകക്കൂറ്
ഗൃഹത്തില്‍ ഐശ്വര്യവും ശാന്തിയും നിറയും. പുതിയ സൗഹൃദങ്ങള്‍ ഗുണം ചെയ്യും. സന്താനഭാഗ്യം സിദ്ധിക്കും. മാതാവിന് സുഖമുണ്ടാകും. ഭൂമി, ബന്ധു ഗുണം ലഭിക്കും. രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കരാറുകള്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പാലിക്കണം.
ചിങ്ങക്കൂറ്
സഹോദരങ്ങളില്‍ നിന്നും പിന്തുണയും സഹായവും കിട്ടും. ചികിത്സ ഫലപ്രദമാവും. ശാന്തിയും സമാധാനവും ലഭിക്കും. പ്രത്യേകതകളുള്ള ഒരു വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും. ജീവിതത്തില്‍ പുരോഗതി നേടും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും
കന്നിക്കൂറ്
സാമൂഹ്യരംഗത്ത് ഏറെ ശോഭിക്കും. അവിവാഹിതര്‍ക്ക് വിവാഹഭാഗ്യം. അല്ലെങ്കില്‍ ആത്മാര്‍ത്ഥമായ പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടും. സൗഹൃദ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ജീവിത പങ്കാളിയിലൂടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് മുന്നേറും. മുടങ്ങിപ്പോയ സംരംഭങ്ങള്‍ തുടങ്ങും.
തുലാക്കൂറ്
കര്‍മ്മശേഷി പ്രദര്‍ശിപ്പിക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് പുരോഗതി കൈവരിക്കും. പുതിയ ജോലിക്ക് സാധ്യതയുണ്ട്. സാമൂഹ്യരംഗത്ത് തിരക്ക് വര്‍ദ്ധിക്കും. വിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ബന്ധങ്ങള്‍ ശക്തമാക്കും. വിരുന്നു സല്‍ക്കാരങ്ങളില്‍ ശ്രദ്ധിക്കപ്പെടും.
വൃശ്ചികക്കൂറ്
ദാമ്പത്യസൗഖ്യം, കലാരംഗത്ത് നേട്ടം, സന്താനങ്ങള്‍ വഴി സന്തോഷം. ഊര്‍ജ്ജസ്വലമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടും. ആഗ്രഹങ്ങള്‍ സാധിക്കും. ജീവിതത്തിന് പുതുമയും പ്രസന്നതയും കൈവരും. ചിലര്‍ക്ക് എല്ലാ രീതിയിലും ചേരുന്ന ജീവിതപങ്കാളിയെ കണ്ടെത്താനാകും. കര്‍മ്മ രംഗത്ത് സമൂലമായ മാറ്റം.
ധനുക്കൂറ്
ആത്മപരിശോധന നടത്തും. പങ്കാളിയുമായുളള ബന്ധം ദൃഢമാക്കാന്‍ പറ്റിയ സമയമാണ്. മാനസിക ആരോഗ്യം വീണ്ടെടുക്കും. പിണക്കങ്ങളും തെറ്റിദ്ധാരണകളും മാറും. സ്‌നേഹമസൃണമായ തുറന്ന പെരുമാറ്റം വഴി വിശ്വാസം ഊട്ടിയുറപ്പിക്കും.
കുംഭക്കൂറ്
സാമ്പത്തിക വിഷമതകള്‍ അകലും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കി അവരോട് കൂടുതല്‍ അനുഭാവപൂര്‍വം പെരുമാറും.സജീവമായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഭാഗ്യവര്‍ദ്ധന ലഭിക്കും.
മീനക്കൂറ്
ദൈവാധീനം വര്‍ദ്ധിക്കും. വിവാഹം, പുതിയ ജോലി, എന്നിവയുണ്ടാകും. ജീവിതപങ്കാളിയുമായുളള മാനസിക അടുപ്പം കൂടുതല്‍ ശക്തമാകും.