മേടം രാശിയില്‍ ശുക്രനെത്തിയതിനാല്‍ ഈ 5 രാശിക്കാര്‍ക്ക് അത്യപൂര്‍വ്വ നേട്ടങ്ങള്‍

ശുക്രന്റെ ഈ രാശി മാറ്റത്തിന്റെ സൂചന ശുഭകരമായി നില്‍ക്കുന്നതാണ്.

author-image
parvathyanoop
New Update
മേടം രാശിയില്‍ ശുക്രനെത്തിയതിനാല്‍ ഈ 5 രാശിക്കാര്‍ക്ക് അത്യപൂര്‍വ്വ നേട്ടങ്ങള്‍

ജ്യോതിഷ വിധി പ്രകാരം മാര്‍ച്ച് 12 ന് ശുക്രന്‍ മേടം രാശിയില്‍ പ്രവേശിച്ചു. ശുക്രന്റെ ഈ രാശി മാറ്റത്തിന്റെ സൂചന ശുഭകരമായി നില്‍ക്കുന്നതാണ്.

മേടത്തിലെ ശുക്രന്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശുക്രന്‍ രാശിയില്‍ നടക്കുന്ന ഈ മാറ്റം ചില രാശിക്കാര്‍ക്ക് നല്ലതായി ഭവിയ്ക്കും.

മേടം

ശുക്രന്റെ സംക്രമണം ഈ രാശിക്കാര്‍ക്ക് അനുഗ്രഹമാണ്. മേടം രാശിയില്‍ ശുക്രന്‍ സംക്രമിച്ചിരിക്കുന്നു. നിങ്ങളുടെ വ്യക്തിത്വത്താല്‍ നിങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം ഇരട്ടിയാകും.

 

മിഥുനം

പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് ഓഫീസില്‍ നിന്ന് അഭിനന്ദനം ലഭിക്കും. ജീവനക്കാര്‍ക്ക് പ്രമോഷനോ ഇന്‍ക്രിമെന്റോ ലഭിക്കാന്‍ സാധ്യതയുണ്ട്. ജീവിത്തത്തില്‍ സന്തോഷമുണ്ടാകും. ഒരു വീടോ വാഹനമോ വാങ്ങാന്‍ സാധ്യതയുണ്ട്.

 

ചിങ്ങം

ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. വരുമാനം വര്‍ധിക്കും. ജോലി മാറാന്‍ അവസരമുണ്ട്. നല്ല ജോലി ഓഫര്‍ വന്നേക്കും. കുടുംബ പിന്തുണ ലഭ്യമാണ്.

 

ധനു

ധനു രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വളരെ ഗുണകരമാണ്. പ്രണയജീവിതം സന്തോഷകരമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

മീനം

മീനം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഈ സമയം കരിയറിന് അനുകൂലമാണ്.

ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടായേക്കും. വരുമാനം ഇരട്ടിയാകും. ചെലവും കൂടുന്നു.

zodiac sign venus transit 2023