/kalakaumudi/media/post_banners/589ff9f4ac3e0373e488e082e72693b5be25be081f8bcbef7396e10eba97f4a0.jpg)
നാഗരാജാവായ അനന്തനെ ആരാധിക്കുന്നപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് നാഗരാജാവ് ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലെ പ്രധാന ഉത്സവം കന്നിമാസത്തിലെ ആയില്യം നാളിലാണ്. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ഇത്തവണത്തെ ആയില്യം. മലനാട്ടില്‍ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയതുകൊണ്ടാണ് ആദിമൂലം എന്ന് പേരുവന്നതെന്നാണ് വിശ്വാസം.പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയതെന്നും മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗരാജ പ്രതിഷ്ഠ നടത്തിയതുകൊണ്ടാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചതെന്നും എതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു.
നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം, ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദ
ീപാരാധനയും സര്‍പ്പബലിയും കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. ആയില്യ ദിവസം ഉച്ചയോടെ സര്‍വ്വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ളത്തേക്ക് എഴുന്നള്ളിക്കും. ഈ എഴ ുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ള എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടത്തുന്നു. അനന്ത ഭഗവാന്‍റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം. വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവര്‍ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശ ിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കുന്നു.