കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന

മത ഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ് ഈ ചടങ്ങെന്നും സംഘാടകര്‍ അറിയിച്ചു.

author-image
parvtahyanoop
New Update
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന

കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ നടത്തുന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്കൊപ്പം യുവസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ലഹരിമുക്ത ക്യാംപെയ്നും നടത്തും.

കേരള ക്ഷേത്രസംരക്ഷണസമിതി തൃശ്ശിവപേരൂര്‍ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

2023 ഫെബ്രുവരി 11-ന് മുന്‍കൂട്ടി പേരുകൊടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ പേരിലും നക്ഷത്രത്തിലും 12,000 ശ്രീവിദ്യാമന്ത്രം ജപിച്ച ദോഷപരിഹാരഹോമം നടത്തും.

12-ാം തീയതി ഞായറാഴ്ചയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന വിദ്യാഗോപാലമന്ത്രാര്‍ച്ചനയും മാതൃപൂജയും.

യജ്ഞമണ്ഡപത്തില്‍ വെച്ച് 11-ാം തീയതി മുതല്‍ 12,000 ശ്രീവിദ്യാമന്ത്രം ജപിച്ച ബുദ്ധിവികാസത്തിനുള്ള ആയുര്‍വ്വേദ ഔഷധമായ സാരസ്വതചൂര്‍ണ്ണം യജ്ഞപ്രസാദമായി യജ്ഞാചാര്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കും.

 

ഭാവിയുടെ വാഗ്ദാനങ്ങളും കുടുംബത്തിനും, സമൂഹത്തിനും, നാടിനും താങ്ങും തണലുമായി തീരേണ്ടവരുമായ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. തന്മൂലം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അനുസരണയില്ലാത്തവരും അച്ചടക്കമില്ലാത്തവരും, അലക്ഷ്യരും അക്രമവാസനയുള്ളവരായി സാമൂഹ്യവിരുദ്ധരുടെ കയ്യില്‍പെടുന്ന അത്യാപല്‍ക്കരമായ അവസ്ഥയെ മറി കടക്കാനുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ മഹായജ്ഞം എന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.

 

നടന്‍ ഉണ്ണി മുകുന്ദന് പ്രത്യേക വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് മാതൃപൂജ ആരംഭിക്കും. സീമാ ജാഗരന്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ കുട്ടികളോട് സംവദിക്കും.

കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന പ്രഭാകരന്‍ അടികളുടെ മകന്‍ ബ്രഹ്മശ്രീ പ്രസന്നന്‍ അടികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2023 ഫെബ്രുവരി 10ന് മുമ്പ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ പേര് കൊടുക്കേതാണ്.

മത ഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ് ഈ ചടങ്ങെന്നും സംഘാടകര്‍ അറിയിച്ചു.

Kodungallur Bhagavathy Temple Vidyagopala