എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയാഘോഷം

തുടര്‍ന്ന് ദേവീചൈതന്യത്തെ ശാന്തിമാര്‍ ചേര്‍ന്നു തിരികെ ക്ഷേത്ര ശ്രീകോവിലില്‍ പ്രതിഷ്ഠിക്കും.

author-image
parvathyanoop
New Update
എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയാഘോഷം

ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തില്‍ എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മഞ്ഞള്‍ നീരാട്ടും ചക്കരക്കുളത്തില്‍ ആറാട്ടും നടത്തുന്നത്് ഇവിടുത്ത പ്രധാന ചടങ്ങാണ്.ചുറ്റമ്പലത്തിന്റെ വടക്കു വശത്തായി തയാറാക്കിയ വാര്‍പ്പില്‍ നിന്നു തിളച്ചു മറിയുന്ന മഞ്ഞള്‍ കലക്കിയ വെള്ളം പൂക്കുല മുക്കി നീരാടുന്ന ചടങ്ങാണു മഞ്ഞള്‍ നീരാട്ട്.തുടര്‍ന്ന് ദേവീചൈതന്യത്തെ ശാന്തിമാര്‍ ചേര്‍ന്നു തിരികെ ക്ഷേത്ര ശ്രീകോവിലില്‍ പ്രതിഷ്ഠിക്കും.

എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കും.

ക്ഷേത്ര ട്രസ്റ്റമാരായ അശോകന്‍ നമ്ബൂതിരി, രഞ്ജിത്ത് ബി. നമ്പൂൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ഹരികുട്ടന്‍ നമ്പൂതിരി, ജയസൂര്യ നമ്മ്പൂതിരി, രാജു നമ്പൂതിരി, രാജേഷ്, നന്ദകുമാര്‍ ആനന്ദ് നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വം വഹിക്കും.നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര സന്നിധിയില്‍ കങ്ങഴ വാസുദവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ചക്കുളത്തമ്മ നൃത്ത സംഗീത ഉത്സവത്തിന്റെ ഭക്തിസാന്ദ്രമായ സമാപന സമര്‍പ്പണവും, സരസ്വതീ പൂജയും, പാരായണവും നടക്കും.

navarathri edathuva chakkulathkavu devi temple