വിനായകചതുര്‍ത്ഥി 13ന്

സെപ്തംബര്‍ 13 വ്യാഴാഴ്ചയാണ് വിനായകചതുര്‍ത്ഥി. ആദ്യകാലത്ത് ഉത്തരേന്ത്യയിലാണ് വിനായചതുര്‍ത്ഥിയുടെ ഭാഗമായി ഗണേശോത്സവം വിപുലമായി കൊണ്ടാടിയിരുന്നത്. എന്നാല്‍ അടുത്തകാലത്തായി

author-image
subbammal
New Update
വിനായകചതുര്‍ത്ഥി 13ന്

സെപ്തംബര്‍ 13 വ്യാഴാഴ്ചയാണ് വിനായകചതുര്‍ത്ഥി. ആദ്യകാലത്ത് ഉത്തരേന്ത്യയിലാണ് വിനായചതുര്‍ത്ഥിയുടെ ഭാഗമായി ഗണേശോത്സവം വിപുലമായി കൊണ്ടാടിയിരുന്നത്. എന്നാല്‍ അടുത്തകാലത്തായി തെന്നിന്ത്യയിലും ഗണേശന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കുന്നു. കേരളത്തിലും വിവിധയിടങ്ങളില്‍ ഗണേശവിഗ്രങ്ങള്‍ സ്ഥാപിച്ച് ദിവസങ്ങളോളം പൂജ ചെയ്ത ശേഷം ഒരു ദിവസം ഘോഷയാത്രയായി എഴുന്നളളിച്ച് കടലിലോ നദികളിലോ നിമജ്ജനം ചെയ്യുന്നു. ചിങ്ങമാസത്തിലെ പൌര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. ശ്രീഗണേശന്‍റെ പിറന്നാള്‍ ദിനം. അത്തം നക്ഷത്രത്തിലാണ് ഭഗവാന്‍ ജനിച്ചത്. വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്നാണ് വിശ്വാസം. കാരണം അന്നേദിവസം ചന്ദ്രന് ഗണേശന്‍റെ ശാപം കിട്ടിയിട്ടുണ്ട്.

Guruvayurappa Vinayakachaturthi Sriganesha