/kalakaumudi/media/post_banners/50a94cd59cfdb9cf3d7018aaf4c25f7c7849b388ec6ee010e10c60279d9101d0.jpg)
കാര്‍ഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ആഘോഷമാണ് മേടവിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദമുണ്ടായത്. കേരളത്തില്‍ തന്നെ വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. തെക്കന്‍ കേരളത്തില്‍ വിഷുത്തലേന്ന് വീടും പരിസരവും വൃത്തിയാക്കി കണിവയ്ക്കാനുളള സാമഗ്രികള്‍ ശേഖരിച്ച് രാത്രി കണിയൊരുക്കുന്നു.
വിഷുവിന്റെ അന്ന് പ്രഭാതത്തില്‍ കുടുംബത്തിലെ ഗൃഹനാഥ ഉണര്‍ന്ന്
കണികണ്ട ശേഷം കുളിച്ച് വന്ന് കുടുംബത്തിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണുകള്‍ പൊത്തിക്കൊണ്ടു വന്ന് കണികാണിക്കുന്നു. എല്ലാവരും കണി കണ്ടുകഴിയുമ്പോള്‍ വീട്ടമ്മ പ്രഭാതഭക്ഷണമൊരുക്കുന്ന തിരക്കിലേക്ക്. പിന്നീട് കുളി കഴിഞ്ഞുവരുന്ന കുടുംബാംഗങ്ങള്‍ക്ക് ഗൃഹനാഥന്‍ കൈനീട്ടം നല്‍കുന്നു. പിന്നീട് എല്ലാവരും ഒരുമിച്ച് ക്ഷേത്രദര്‍ശനം. മടങ്ങിയെത്തി ഒരുമിച്ചിരുന്ന് പ്രാതല്‍.
കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്..........
ഉച്ചയ്ക്ക് സദ്യ. ഇതോടെ തെക്കന്‍ കേരളത്തിലെ വിഷു ആഘോഷങ്ങള്‍ അവസാനിക്കുന്നു. ചിലയിടങ്ങളില്‍ വിഷുദിനത്തില്‍ ഉറിയടി നടത്താറുണ്ട്.