/kalakaumudi/media/post_banners/3ddab7b70ac02557a36e7244c5dc3e2394492c69cc9cfc7f9d148fd4b7f1d6ff.jpg)
മിക്കവാറും എല്ലാവര്‍ഷവും മേടം ഒന്നിനാണ് വിഷു. എന്നാല്‍ ഈ വര്‍ഷം മേടം 2 ഏപ്രില്‍ 15നാണ് വിഷു. 2014ലും അങ്ങനെയായിരുന്നു. ഒന്നാം തീയതിയല്ലേ വിഷു വരേണ്ടതെന്ന സംശയം പതിവാണ്. എന്നാല്‍ സൂര്യന്‍ മേടം രാശിയിലേക്ക് മാറിയ ശേഷമുളള ആദ്യപ്രഭാതത്തിലാണ് ആള്‍ക്കാര്‍ വിഷുക്കണി കാണുക. അങ്ങനെ സൂര്യന്‍ മേടരാശിയിലേക്ക് മാറിയ ശേഷമുളള പ്രഭാതം ഇത്തവണ ഏപ്രില്‍ 15നാണ്. അതുകൊണ്ടാണ് വിഷു അന്നേദിവസം ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ വിഷു മേടം ഒന്നിനു തന്നെ ആചരിക്കും. രാവും പകലും തുല്യമായി വരുന്ന ദിനമാണ് വിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദത്തിന്‍റെ ആവിര്‍ഭാവം. ഭഗവാന്‍ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നതെങ്കിലും ഇത് നമ്മുടെ കാര്‍ഷിക സംസ്കൃതിയുമായും ചേര്‍ന്നു കിടക്കുന്നു.