/kalakaumudi/media/post_banners/d00aaed09c10edb1545f70b052ffb70888d4df70b7c7bf9071e6aa3dd94837b1.jpg)
ശബരീശന്‍റെ തിരുസന്നിധിയെക്കുറിച്ചുളള വിവാദങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ മറ്റൊരു മണ്ഡലക്കാലം കൂടി ആരംഭിക്കുകയായി. വൃശ്ചികം ഒന്ന് നവംബര്‍ 17 ശനിയാഴ്ചയാണ്. ഭക്തലക്ഷങ്ങള്‍ വ്രതനിഷ്ഠയോടെ ശബരീശദര്‍ശനത്തിന് അന്നേ ദിവസം മുതല്‍ എത്തിത്തുടങ്ങുകയായി. തത്വമസിയുടെ പൊരുള്‍ തേടിയുളള യാത്ര. തത് എന്ന വാക്കിനര്‍ത്ഥം അത് എന്നാണ്. ത്വമസി എന്നാല്‍ നീ ആകുന്നു എന്നും. അതായത് തത്വമസിയെന്നാല്‍ അത് നീയാകുന്നു എന്ന് . ഈ കാണുന്ന സര്‍വ ഭൂതങ്ങളും നീ തന്നെ ആകുന്നു. പരബ്രഹ്മവും നീ തന്നെ. അതായത് നിന്നില്‍ നിന്നും വേറിട്ട് മറ്റൊന്നില്ള. അതിനാല്‍ നിന്‍റെ സഹജീവികളെയും നിന്നെ പോലെ തന്നെ കാണണം. അതുകൊണ്ടാണ് വ്രതനിഷ്ഠയിലൂടെ ഭക്തിയിലൂടെ പതംവന്ന ഭക്തന്‍ ഈശ്വരനെ തിരിച്ചറിയുന്നു എന്ന അര്‍ത്ഥത്തില്‍ അഥവാ ആ ഭക്തന്‍ തന്നെയാണ് ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ ശബരിമലയില്‍ ഈ മഹാവാക്യം ആലേഖനം ചെയ്തിരിക്കുന്നത്.
സുദീര്‍ഘമായ യാത്രയില്‍ പ്രതിസന്ധികള്‍ താണ്ടി സ്വാമിദര്‍ശനം സാധ്യമാകുന്പോള്‍ ഭക്തന്‍റെ മനസ്സില്‍ അതല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയും അവശേഷിക്കുന്നില്ല എന്നതാണ് ഈ തീര്‍ത്ഥയാത്രയുടെ പുണ്യം. ഭഗവാനെ കാണുക എന്നത് മാത്രമാണ് മലകയറ്റത്തിലെ ഓരോ ഘട്ടം പിന്നിടുന്പോഴും ശക്തമാകുന്നത്. മറ്റൊന്നുമില്ല...മറ്റൊന്നും ശേഷിക്കുന്നുമില്ല