ഈ രാശിക്കാര്‍ ശ്രദ്ധിക്കുക

By parvathyanoop.21 09 2022

imran-azhar

 

 

മേടം രാശി

 

അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങള്‍ ഇന്ന് നടപ്പിലാകും. ഉച്ചയ്ക്കുശേഷം കാര്യതടസ്സങ്ങള്‍ കാണുന്നു. മനസ്സിനു സന്തോഷം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ഇവ കാണുന്നു.
സന്താനങ്ങള്‍ പഠനപുരോഗതി കൈവരിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.

ഇടവം രാശി

 

ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. ഏതുകാര്യത്തിലും ഉത്തമമായി ചിന്തിച്ച് തീരുമാനമെടുക്കാന്‍ കഴിയുംവിധം മന:ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കും. ധനപരമായി കുറെയധികം നേട്ടങ്ങള്‍ വന്നുചേരും. കര്‍മ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്.

മിഥുനം രാശി

 

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ഇവ കാണുന്നു. പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനു സാധ്യത. സര്‍വ്വകാര്യസിദ്ധി ഫലമാകുന്നു. കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നല്‍കും. ചില അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്താം.

കര്‍ക്കിടകം രാശി

 

ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങള്‍ ആരംഭിക്കുകയാണ്. ചിലര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകള്‍ സൂക്ഷമതയോടെ നടത്തുക.

ചിങ്ങം രാശി

 

ധനനഷ്ടങ്ങള്‍ ഉണ്ടായേക്കും. അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പ്രവര്‍ത്തനങ്ങളില്‍ വിഷമങ്ങള്‍ ഉണ്ടാകും.

കന്നി രാശി

 

വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാന്‍ കഴിയുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടും.

തുലാം രാശി


സന്തോഷവാര്‍ത്തകള്‍ തേടിയെത്താം. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാധ്യത. വരവിനെക്കാള്‍ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.

വൃശ്ചികം രാശി

 

വീട്ടില്‍ അതിഥികള്‍ക്കു സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൃദ്ധി വര്‍ദ്ധിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങള്‍ കാണുന്നു. കര്‍മ്മരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തും.

ധനു രാശി

 

ശുഭകരമായ നേട്ടങ്ങളും കാര്യ പ്രാപ്തിയും ഉണ്ടാകും. മധ്യാഹ്നശേഷം ചില പ്രതിസന്ധികള്‍ ഉണ്ടാകും. സാമ്പത്തികമായി ചില കഷ്ടതകള്‍ നേരിടേണ്ടതായി വന്നേക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം.

മകരം രാശി

 

ഭൂമിസംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവര്‍ത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങള്‍ അനുഭവപ്പെടും.

കുംഭം രാശി

 

ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.
ഗൃഹത്തില്‍ കലഹവിഷമതകള്‍ ഉണ്ടാകാം. ആരോ?ഗ്യം തൃപ്തികരം.

മീനം രാശി

 

ഭൂമിസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. പരീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം.

 

OTHER SECTIONS