/kalakaumudi/media/post_banners/2a4b5841250f92b2bfb55c0645fe07ef9fbef0746dfbfc67e8bdb1a237ae6e38.jpg)
സാന്പത്തികാഭിവൃദ്ധി, ഇഷ്ടകാര്യസിദ്ധി, തൊഴില്‍പരമായതും വിദ്യാസംബന്ധിയായതുമായ നേട്ടങ്ങള്‍ എന്നിവയ്ക്കാണ് നാം രത്നങ്ങള്‍ ധരിക്കുന്നത്. ഓരോരുത്തരുടെയും നാളും ജാതകവും പരിശോധിച്ചാണ് രത്നങ്ങള്‍ നിര്‍ദ്ദേശിക്കുക. മുത്ത് ധരിക്കുന്നത് സാന്പത്തികലാഭത്തിനും തൊഴില്‍ലാഭത്തിനും ശരീരസൌഖ്യത്തിനുമാണ്. എന്നാല്‍, ഇത് വിധിപ്രകാരമല്ലെങ്കില്‍ വിപരീതഫലമുണ്ടാകും. രോഗഗ്രസ്തരാകാനും ധനനഷ്ടത്തിനുമിടയാകും. മുത്തെന്ന് കരുതി വ്യാജകല്ലാണ് ധരിക്കുന്നതെങ്കിലും ദോഷഫലമുണ്ടാകാമെന്ന് ജ്യോതിഷികള്‍ പറയുന്നു.