/kalakaumudi/media/post_banners/c1dc42a52e3454a2ce4dbd3ddc6299ab78a812dbf611f59b2c175de237d65bec.jpg)
ബുധഗ്രഹ ദോഷ പരിഹാരാര്‍ഥമാണ് പ്രധാനമായും ബുധനാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ചൊവ്വാഴ്ച ദിവസം തന്നെ ബ്രഹ്‌മചര്യം നിലനിര്‍ത്തി സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം.
ബുധനാഴ്ച പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുക. പച്ചനിറത്തിലെ വസ്ത്രം ധരിക്കണം. സ്‌നാന വേളയില്‍ എണ്ണ, സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതും പകല്‍ സമയം ഉറങ്ങുന്നതും നിക്ഷിദ്ധം.
ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദര്‍ശനം, 17 തവണ നമസ്‌കാരം എന്നിവ വേണം. നെയ് പായസം, എണ്ണ് പായസം ഇവ വഴിപാട് നടത്തണം.
വീട്ടില്‍ കുടുംബ പ്രാര്‍ഥന നടത്താം. പകല്‍ ശ്രമദ്ഭാഗവതപാരായണം ചെയ്യാം. ഉപവാസമായി വ്രതാനുഷ്ഠാനം നടത്താന്‍ സാധിക്കാത്തവര്‍ ഒരു നേരം ഗോതമ്പ് ഭക്ഷണം കഴിക്കാം.
അസ്തമയത്തില്‍ കുളിച്ച് ശുഭവസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുക. സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം തുളസീതീര്‍ഥം തളിച്ച് ഉറങ്ങുക. വ്യാഴാഴ്ച ദിവസം പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുക.
തുളസീതീര്‍ത്ഥത്തിനൊപ്പം 3 ചെറുപയര്‍മണി ഭക്ഷിച്ച് വ്രതം താല്‍ക്കാലികമായി അവസാനിപ്പിക്കണം.
ബുധഗ്രഹദോഷ പരിഹാരാര്‍ത്ഥമുള്ള ബുധനാഴ്ച വ്രതം പ്രധാനമായും വിദ്യാലാഭത്തിനുത്തമമാണ്.