പിന്‍വിളി യാഥാര്‍ത്ഥ്യമെന്ത്?

എങ്ങോട്ടെങ്കിലും പ്രത്യേകിച്ചും ഏന്തെങ്കിലും ശുഭകാര്യത്തിനിറങ്ങുന്പോള്‍ ആരെങ്കിലും പിന്നില്‍ നിന്നു വിളിച്ചാല്‍ മനസ്സിടിയും. ഈ പിന്‍വിളി കാര്യതടസ്സമായാണ് പഴമക്കാര്‍ പറഞ്ഞുവച്ചത്.

author-image
subbammal
New Update
 പിന്‍വിളി യാഥാര്‍ത്ഥ്യമെന്ത്?

എങ്ങോട്ടെങ്കിലും പ്രത്യേകിച്ചും ഏന്തെങ്കിലും ശുഭകാര്യത്തിനിറങ്ങുന്പോള്‍ ആരെങ്കിലും പിന്നില്‍ നിന്നു വിളിച്ചാല്‍ മനസ്സിടിയും. ഈ പിന്‍വിളി കാര്യതടസ്സമായാണ് പഴമക്കാര്‍ പറഞ്ഞുവച്ചത്. ഈ ചിന്ത മനസ്സിലുളളതുകൊണ്ട് എത്ര പുരോഗമനവാദിയായാലും അറിയാതെ ഈ ചിന്ത മനസ്സിലേക്കെത്തും. ഏതെങ്കിലും കാരണവശാല്‍ തിരികെ കയറേണ്ടി വന്നാലും കാര്യതടസ്സമാണ് ഫലമായി പറയുന്നത്. പിന്‍വിളിയോ തിരികെ കയറലോ ഉണ്ടായാല്‍ അല്പനേരമിരുന്നത് വിഘ്നേശ്വരനെയും ഇഷ്ടദേവതയെയും ധ്യാനിച്ച് വേണം യാത്ര പുനരാരംഭിക്കാനെന്നും പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍, ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്താണ്? പിന്‍വിളിയുണ്ടാകുകയോ തിരിച്ചുകയറേണ്ടി വരികയോ ചെയ്താല്‍ ഏതൊരു വ്യക്തിയുടെയും മനസ്സ് അസ്വസ്ഥമാകും. മാത്രമല്ല, തിരക്കിട്ട് ഇറങ്ങുന്പോഴാകുമല്ലോ ഇത്തരത്തില്‍ സംഭവിക്കുക. അപ്പോള്‍ മനസ്സ് വീണ്ടും ധൃതി പിടിക്കും. ഇങ്ങനെ ആശങ്കാകുലമായ മനസ്സുമായി യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ച
ുവരുത്തും. അതൊഴിവാക്കാന്‍, ശരീരത്തിനെയും മനസ്സിനെയും സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അല്പം ഇരുന്ന് വിശ്രമിച്ച് യാത്ര പുറപ്പെടുന്നതാണ് നല്ലത്. അതു തന്നെയാണ് പിന്‍വിളി വന്നാല്‍ ഇരുന്നിട്ട് പോകണമെന്ന പഴമൊഴിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം.

life astro vigneshwara truth