ശരീരത്തില്‍ കാക്ക കാഷ്ഠിച്ചാല്‍

കാക്കയുമായി ബന്ധപ്പെട്ട് നമുക്ക് ഒരുപാട് വിശ്വാസങ്ങളുണ്ട്. ഒരു പക്ഷേ പക്ഷികളില്‍ വച്ച് മലയാളികളോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതും കാക്ക തന്നെ. ഇതാ കാക്കയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങള്‍.

author-image
subbammal
New Update
ശരീരത്തില്‍ കാക്ക കാഷ്ഠിച്ചാല്‍

കാക്കയുമായി ബന്ധപ്പെട്ട് നമുക്ക് ഒരുപാട് വിശ്വാസങ്ങളുണ്ട്. ഒരു പക്ഷേ പക്ഷികളില്‍ വച്ച് മലയാളികളോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതും കാക്ക തന്നെ. ഇതാ കാക്കയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങള്‍.

കാക്ക വീട്ടുപരിസരത്തിരുന്ന് പ്രത്യേക രീതിയില്‍ കരഞ്ഞാല്‍ വിരുന്നുകാര്‍ വരും

ഒരു പ്രധാന ആവശ്യത്തിനായി പോകുന്പോള്‍ യാത്രികന്‍റെ ചെവിയോളം പൊക്കത്തില്‍ കാക്ക കരഞ്ഞുകൊണ്ട് പറന്നാല്‍ പോകുന്ന കാര്യം നടന്നില്ളെന്നു വരാം. പക്ഷേ ഭാവിയില്‍ ഗുണം ചെയ്യും.

യാത്ര പോകുന്പോള്‍ കാക്കകള്‍ ആകാശത്തില്‍ പ്രദക്ഷിണമായി പറന്നാല്‍ സ്വജനങ്ങളില്‍ നിന്നു ദോഷം. അപ്രദക്ഷിണമായിട്ടാണു പറക്കുന്നത് എങ്കില്‍ ശത്രുക്കളില്‍ നിന്നു നാശം തന്നെ വരാം.

വ്യാകുലതയോടെ ചിറകിട്ടടിച്ച് കാക്ക കരഞ്ഞുകൊണ്ട് പറന്നാല്‍ കൊടുങ്കാറ്റോ പ്രകൃതി കേഷാഭമോ ഉണ്ടാകും എന്നു കരുതാം. ഇത് പക്ഷിമൃഗാദികള്‍ക്കെല്ലാം ബാധകമാണ്.

യാത്ര പുറപ്പെടുന്ന സമയത്ത് കാക്ക മണ്ണ്, ധന്യക്കതിര്‍, വേവിച്ച ധാന്യം, പൂവ് എന്നിവ കൊത്തിക്കൊണ്ട് പറന്നുവന്നാല്‍ യാത്രയില്‍ ധനലാഭം ഉണ്ടാകും.

യാത്രസമയത്ത് കാക്ക മുന്നില്‍വന്ന് കരഞ്ഞിട്ട് അവിടെ നിന്ന് പറന്ന് പോയാലും യാത്ര കൊണ്ട് ധനലാഭം ഉണ്ടാകും.

ഇടതുവശത്തുകൂടി യാത്രികനു നേരെ കാക്ക കരഞ്ഞുക്കൊണ്ട് പറന്നാല്‍ യാത്രയ്ക്കു തടസ്സങ്ങള്‍ വരും എങ്കിലും പിന്നീട് കാര്യം സാധിക്കുകയും ചെയ്യും.

ഇടതുവശത്തു കൂടി കാക്ക തുടര്‍ച്ചയായി കരഞ്ഞുകൊണ്ട് പറന്നാല്‍ കാര്യലാഭം ഫലം.

യാത്ര സമയത്ത് കാക്കകള്‍ പരസ്പരം ഭക്ഷണം കൊടുക്കുന്നതു കണ്ടാല്‍ ഉദ്ദിഷ്ടകാര്യലാഭം ഫലം.

ഇണകാക്കകള്‍ യാത്രസമയത്ത് ഒരുമിച്ച് തുടര്‍ച്ചയായി കരഞ്ഞാല്‍ ദാന്പത്യസൌഖ്യം സ്ത്രീലാഭം എന്നിവ ഫലം.

കാക്ക വല്ലാത്ത രീതിയില്‍ വീട്ടുപരിസരത്തിരുന്ന് കുറുകിയാല്‍ ദോഷം.

കാക്ക കുളിക്കുന്നത് കണ്ടാല്‍ പുല കുളിക്കും.

കാക്ക കാഷ്ഠിച്ചാല്‍ ദോഷം

crow poop body