/kalakaumudi/media/post_banners/fe35b30caaef654e2f09077893abe7481133444141eef895fb94bc1994716584.jpg)
സ്വര്‍ണ്ണപാദസരങ്ങളോട് പെണ്‍കുട്ടികള്‍ക്ക് വല്ലാത്ത കന്പമാണ്. എന്നാല്‍, സ്വര്‍ണ്ണം കാലില്‍ അണിയുന്നതിനെ പഴമക്കാര്‍ എതിര്‍ക്കാറാണ് പതിവ്. കാരണമായി പറയുന്നത് സ്വര്‍ണ്ണം മഹാലക്ഷ്മിയാണെന്നും മഹാലക്ഷ്മിയെ കാലില്‍ അണിയാന്‍ പാടില്ലെന്നുമാണ്. സ്വര്‍ണ്ണത്തിനും വെളളിക്കും പ്രപഞ്ച ചൈതന്യത്തെ ആകര്‍ഷിക്കാനുളള കഴിവുണ്ട്. അരയ്ക്കു മേല്‍പ്പോട്ട് സ്വര്‍ണ്ണാഭരണവും അരക്കെട്ടു മുതല്‍ താഴോട്ട് വെള്ളി ആഭരണവുമാണ് ധരിക്കേണ്ടത്. പഴമക്കാര്‍ പറയുന്നതുപോലെ സ്വര്‍ണ്ണത്തിന് ലക്ഷ്മീ ദേവിയുടെ കാരകത്വമുളളതിനാല്‍ ശിരസ്സു മുതല്‍ അരക്കെട്ടു വരെ വ്യാപിച്ചു കിടക്കുന്നത് ഐശ്വര്യമാണ്. വെള്ളിയില്‍ ശുക്രന്‍െറ തേജസ്സ് അടങ്ങുന്നതിനാല്‍ അരയ്ക്ക് താഴേയ്ക്ക് മാത്രമേ ധരിക്കാവൂ. ഇത്തരത്തില്‍ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ അണിയേണ്ടിടത്ത് കൃത്യമായി ധരിച്ചാല്‍ അഴകിനൊപ്പം ആരോഗ്യവും രോഗമോചനവും സാധ്യമാകും. വിവാഹിതരായ സ്ത്രീകള് കഴുത്തിന് താഴെ ഹൃദയഭാഗത്ത് സ്പര്‍ശിക്കും വിധം വേണം താലി അണിയേണ്ടത്. വെള്ളി പാദസരം അണിയുന്നതിലൂടെ കാലിലൂടെയുള്ള രക്തയോട്ടം കൂടുകയും ശരീരകാന്തി വര്‍ദ്ധിക്കുകയും പ്രതികൂല തരംഗങ്ങള്‍ കാലിലൂടെ ശരീരത്തിലേയ്ക്ക് കടക്കുന്നത് തടയുകയും ചെയ്യും. ഒപ്പം ഗര്‍ഭാശയ രോഗങ്ങള്‍ അകറ്റാനും ഗര്‍ഭപാത്രം ശകതിപ്പെടാനും ഇത് സഹായകമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
