ഭദ്രകാളിദേവിയുടെ ചിത്രം വീട്ടില്‍വച്ചാല്‍ എന്തുസംഭവിക്കും?

സംഹാരരുദ്രയായ മാതൃരൂപമാണ് ദേവി ഭദ്രകാളിയുടേത്. തന്‍റെ കുഞ്ഞിന് അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ദോഷം വരുത്തുന്നവര്‍ക്ക് നേരെ ഏതൊരു മാതാവും ക്രുദ്ധയാകും ആ ക്രോധത്തില്‍ നിന്നാണ്

author-image
subbammal
New Update
ഭദ്രകാളിദേവിയുടെ ചിത്രം വീട്ടില്‍വച്ചാല്‍ എന്തുസംഭവിക്കും?

സംഹാരരുദ്രയായ മാതൃരൂപമാണ് ദേവി ഭദ്രകാളിയുടേത്. തന്‍റെ കുഞ്ഞിന് അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ദോഷം വരുത്തുന്നവര്‍ക്ക് നേരെ ഏതൊരു മാതാവും ക്രുദ്ധയാകും ആ ക്രോധത്തില്‍ നിന്നാണ് ദേവിയുടെ രൌദ്രരൂപം ഉരുവായത്. നാവു പുറത്തേക്ക് തളളി ,കണ്ണുരുട്ടി,ദംഷ് ട്രകള്‍ കാട്ടി കോപം ജ്വലിക്കുന്ന മുഖവും ദശഭുജങ്ങളില്‍ അറുത്തെടുത്ത ദാരികശിരസ്സും അഗ്നിയും ശംഖും അന്പുംവില്ലും പളളിവാളും ഡമരുവും കങ്കാളവും ചക്രവും പരിചയും ഗദയുമേന്തി കണ്ഠത്തില്‍ കപാലമാലയണിഞ്ഞ്  കാലില്‍ ചിലന്പണിഞ്ഞ് നില്‍ക്കുന്ന ദേവി ഭദ്രയുടെ രൂപം ആരിലും ഭയം ജനിപ്പിക്കും. എന്നാല്‍, മാതൃഭാവം അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന അവസ്ഥയാണിത്. മക്കളെ സംരക്ഷിക്കാനാണ് അമ്മ ഈ ര ൂപം ധരിച്ചത്. രാക്ഷസനെ നിഗ്രഹിച്ച് അതിക്രോധത്തില്‍ നില്‍ക്കുന്പോഴും സ്വസന്താനങ്ങളോടുളള സ്നേഹം ആ മുഖത്ത് ദൃശ്യമാകുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ രൂപം വീട്ടില്‍ വയ്ക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ല. മറിച്ച് നേട്ടമുണ്ടുതാനും. അമ്മയുടെ ഈ ചിത്രം വീട്ടില്‍ വച്ച് ദിവസവും ദേവി മന്ത്രം ജപിച്ച് തന്‍റെയും കുടുംബത്തിന്‍റെയും ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി ആര് പ്രാര്‍ത്ഥ ിച്ചാലും അമ്മ തുണയായി നില്‍ക്കും. മാത്രമല്ല, ദേവിയുടെ ചിത്രം വച്ച വീട്ടില്‍ ആഭിചാരകര്‍മ്മങ്ങള്‍ ബാധിക്കുകയോ ദുഷ്ടശക്തികള്‍ കടക്കുകയോ ചെയ്യില്ല. മറിച്ചുളള പ്രതികരണങ്ങള്‍ തെറ്റാണ്. പിന്നെ നിത്യജപത്തിനുളള സദ്മന്ത്രങ്ങള്‍ മാത്രം ജപിക്കുക. താന്ത്രികപ്രാധാന്യമ ുളള മന്ത്രങ്ങളോ അഘോരമന്ത്രങ്ങളോ ജപിക്കരുത്. ഗൃഹത്തില്‍ അത് നിഷിദ്ധമാണ്.

life devibhadrakali mother