എന്താണ് മഹാഭാഗ്യയോഗം?

ജ്യോതിഷപ്രകാരം യോഗങ്ങള്‍ പലവിധമുണ്ട്. സ്ഥാനം, ഭാവം, ഗ്രഹം എന്നിവയെ അടിസ്ഥാനമാക്കിയും ഇവ മൂന്നും ചേര്‍ന്നുമുളള യോഗങ്ങളുണ്ട്. മാത്രമല്ല സ്ഥാനങ്ങളെക്കൊണ്ടും

author-image
subbammal
New Update
എന്താണ് മഹാഭാഗ്യയോഗം?

ജ്യോതിഷപ്രകാരം യോഗങ്ങള്‍ പലവിധമുണ്ട്. സ്ഥാനം, ഭാവം, ഗ്രഹം എന്നിവയെ അടിസ്ഥാനമാക്കിയും ഇവ മൂന്നും ചേര്‍ന്നുമുളള യോഗങ്ങളുണ്ട്. മാത്രമല്ല സ്ഥാനങ്ങളെക്കൊണ്ടും ഭാവങ്ങളെക്കൊണ്ടും കൂടിയുള്ളവവും ഭാവങ്ങളെക്കൊണ്ടും ഗ്രഹങ്ങളെക്കൊണ്ടും കൂടിയുള്ളവയും സ്ഥാനങ്ങളെക്കൊണ്ടും ഗ്രഹങ്ങളെക്കൊണ്ടും കൂടിയുള്ളവയുമായ യോഗങ്ങളുമുണ്ട്. രാഹുകേതുക്കളെ യോഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ള.

ഇങ്ങനെ ഒരു അസാധാരണ യോഗമാണ് മഹാഭാഗ്യയോഗം. ജാതകത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന യോഗം. ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍പെടാന്‍ വിഷമം. പേരില്‍ തന്നെ യോഗത്തിന്‍റെപ്രാധാന്യം വന്നിരിക്കുന്നു. അഞ്ചു കാര്യങ്ങള്‍ ശരിയായാല്‍ മാത്രമേ ഈ യോഗം വരികയുള്ളൂ. പുരുഷജാതകത്തിലാണെങ്കില്‍ , സൂര്യനും ചന്ദ്രനും പുരുഷരാശിയില്‍ നില്‍ക്കുകയും ലഗ്നം പുരുഷരാശിയാകുകയും. പകല്‍ ജനിക്കുകയും പുരുഷനക്ഷത്രമായിരിക്കുകയും വേണം. സ്ത്രീജാതകത്തില്‍ നേരെ വിപരീതവും അതായത്, സൂര്യനും ചന്ദ്രനും സ്ത്രീരാശിയില്‍ നില്‍ക്കുകയും ലഗ്നം സ്ത്രീരാശിയാകുകയും രാത്രി ജനിക്കുകയും സ്ത്രീനക്ഷത്രമാകുകയും വേണം. ഈ യോഗത്തില്‍ ഒരാള്‍ ജനിച്ചാല്‍ ഉന്നതരായ ആളുകള്‍ക്ക് ഇഷ്ടമുള്ളവനായിരിക്കും. എല്ളാ സുഖസൌകര്യങ്ങളും ഉണ്ടാകും. നല്ള സന്താനങ്ങള്‍ ഉണ്ടാകും. ഉല്‍കൃഷ്ട സുഖശീലവും പാണ്ഡിത്യവും ഉണ്ടാകും. എല്ലാത്തിലും വിജയം പ്രാപ്തമാകും. ദീര്‍ഘായുസ്സുണ്ടാകും.

life astro Mahabhagyayoga