/kalakaumudi/media/post_banners/0b9aa08e615eccdadc192ca094d42a3be2e404f35ffd7b61bff9d33515732356.jpg)
അഭീഷ്ടസിദ്ധിക്കായും രോഗ, ദുരിത ശമനത്തിനായു് ധരിക്കുന്ന യന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുരുഷസൂക്തയന്ത്രം. ഈ മഹായന്ത്രം സന്താനം, ദീര്‍ഘായുസ്സ്, കീര്‍ത്തി, സന്പത്ത്, എന്നിവ പ്രദാനം ചെയ്യുകയും ഒപ്പം പാപങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കദളിവാഴയുടെ നാക്കില വാട്ടിയെടുത്ത് അതില്‍ പശുവിന്‍ വെണ്ണ , നെയ്യ് എന്നിവ പരത്തി എതില്‍ പുരുഷസൂക്തയന്ത്രം വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നു പ്രാവശ്യം ജപിക്കണം. ഈ നെയ്യ് സൂക്ഷിച്ചുവെച്ച് എല്ലാദിവസവും സേവിക്കുന്നത് നന്നാണ്. മൂന്നുമാസം പൂര്‍ത്തിയാകുന്നതിന് മുന്പ് ഗര്‍ഭിണി ഈ നെയ്യ് ആറ് നാഴിക പുലരുന്നതിന് മുന്പ് സേവിച്ചാല്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാന് തുല്യനുമായ പുത്രന് ജന്മം നല്‍കുമെന്നാണ് വിശ്വാസം. ഏത് ആഭിചാരബാധയും അകറ്റാന്‍ ഈ വെണ്ണനെയ്യ് നന്നാണ്. ചിത്തരോഗങ്ങളകറ്റാനും ഇതിന് ശേഷിയുണ്ടെന്നാണ് വിശ്വാസം.