/kalakaumudi/media/post_banners/f5edf9ad84440e9c2c528b3d95de271b022a054cca8963ebf9192d90e8c45d11.jpg)
വായു പ്രതീകവും മരണകാരകനുമായ ശനിയും, അഗ്നിയുടെ പ്രതീകമായ കുജനും തമ്മില്‍ സപ്തമരാശികളില്‍ നിന്ന് പരസ്പരം ദൃഷ്ടി ചെയ്യുന്നതോടെ രൂപപ്പെടുന്ന അശുഭയോഗമാണ് വസുന്ധരായോഗം. 1192 ഇടവം 12 രാത്രി 1 മണി 54 മിനിട്ടിന് കുജന്‍ ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് പകരുന്നതോടെയാണ് ഈ യോഗം ആരംഭിക്കുന്നത്. മിഥുനം 7 വെളുപ്പിന് 5 മണി 30 മിനിട്ടിന് ശനി ധനുരാശിയില്‍ നിന്ന് വക്രത്തില്‍ വൃശ്ചികം രാശിയിലേക്ക് സഞ്ചരിക്കുന്നതുവരെ ഇത് നില നില്ക്കും. രാജ്യത്ത് ഇത് അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. അതിശക്തമായ ചൂട്, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരിതങ്ങള്‍ സംഭവിക്കാം. രാഷ്ട്രീയരംഗത്തും ഈ കാലയളവില്‍ അസ്വസ്ഥത ഉണ്ടാകും.