ഈ ദിവസം അതിവിശിഷ്ടം; ഗണപതി ഭഗവാനെ ഭജിച്ചാല്‍ അസാധ്യവും സാധ്യമാകും!

ചിങ്ങത്തിലെ കറുത്തവാവിനെ തുടര്‍ന്ന് വരുന്ന നാലാമത്തെ ദിവസമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ വിശേഷ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്.

author-image
Web Desk
New Update
ഈ ദിവസം അതിവിശിഷ്ടം; ഗണപതി ഭഗവാനെ ഭജിച്ചാല്‍ അസാധ്യവും സാധ്യമാകും!

ഗണപതി ഭഗവാന്റെ പ്രീതി ലഭിക്കാന്‍ ഏറ്റവും പുണ്യമായ ദിവസമാണ് വിനായകചതുര്‍ത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാല്‍, വിഘ്‌നങ്ങളെല്ലാം ഒഴിയും; അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാകും എന്നാണ് വിശ്വാസം.

ചിങ്ങത്തിലെ കറുത്തവാവിനെ തുടര്‍ന്ന് വരുന്ന നാലാമത്തെ ദിവസമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ വിശേഷ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്.

ഈ ദിവസം വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ എല്ലാ വിഘ്‌നവുമകലും. വ്രതം നോല്‍ക്കാന്‍ കഴിയാത്തവരും അന്നേ ദിവസം മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. ഈ ദിവസം നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനയ്ക്കും വലിയ ഫലസിദ്ധിയുണ്ട്.

മഹാഗണപതി ഉള്‍പ്പെടെ 32 ഭാവങ്ങളില്‍ ഗണപതിയെ ആരാധിച്ചു വരുന്നു. ബാലഗണപതി, തരുണ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി എന്നിങ്ങനെയാണ് ഈ ഭാവങ്ങള്‍. ഇതില്‍ പ്രധാനമായ ഭാവമാണ് ഏകദന്ത ഗണപതി.

എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്തനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും.

ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും

ഗജവക്ത്രം മഹോദരം

സിദ്ധിബുദ്ധിസമായുക്തം

മൂഷികാരൂഢമേഖവച

നാഭിശേഷം സപാശം

വൈ പരശും കമലം ശുഭം

അഭയം ദധതം ചൈവ

പ്രസന്നവദനാംബുജം

ഭവതേഭ്യോവരദം നിത്യ

മഭക്താനാം നിഷൂദനം

മന:ശരീര ശുദ്ധിയോടെ നിലവിളക്കിന് മുന്നിലിരുന്ന് ദിവസേന കാലത്തും വൈകിട്ടും 108 പ്രാവശ്യം ഏകദന്ത സ്തുതി ചൊല്ലുക; നിത്യ ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം ലഭിക്കും.

 

Vinayaka Chaturthi lord vigneshwara