/kalakaumudi/media/post_banners/ae07d8567f82d050929db87ef72e611c49c3894c0ad867dfdeef8a17c42bca69.jpg)
പുതിയ വീട്ടിലേക്ക് ആദ്യമായി പ്രവേശിക്കുന്പോള്‍ എന്തൊക്കെ കരുതണമെന്ന സംശയം പലര്‍ക്കുമുണ്ട്. പലരോടും അഭിപ്രായം ചോദിക്കും. പലരും പലതും പറയും. തുടര്‍ജീവിതത്തിന്‍റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്താല്‍ ഇക്കാര്യത്തിന്മേലുളള ആശങ്ക ഒഴിയുന്നില്ല. എന്നാല്‍, കേട്ടോളു. ഗൃഹപ്രവേശനസമയത്ത് ഇനി പറയുന്നവ നിര്‍ബന്ധമാണ്. ആദ്യം ഗൃഹനാഥ കത്തിച്ച നിലവിളക്കുമായി കയറണം. തൊട്ടുപിറകേ അഷ്ടമംഗല്യം, ജലം നിറച്ച കുടം, പാല്‍ നിറച്ച കലം, പണപ്പെട്ടി, ഇഷ്ടദേവതാ ചിത്രം എന്നിവയും കൊണ്ട് ഗൃഹനാഥനും ബന്ധുക്കളും കയറണം. ഇഷ്ടദേവതാചിത്രം പൂജാമുറിയില്‍ അഥവാ വിളക്കുവയ്ക്കുന്നിടത്ത് വച്ച ശേഷം വേണം പാലുകാച്ചാനായി അടുക്കളയിലേക്ക് പോകേണ്ടത്.