കണ്ടകശനി വരുമ്പോള്‍ എന്താണ് സംഭവിക്കുക

By parvathyanoop.12 08 2022

imran-azhar

 

 

സാധാരണയായി എന്തു പ്രതിസന്ധികള്‍ വന്നാലും അത് ശനിദോഷമാണെന്നു പറയുന്നതില്‍ കാര്യമില്ല. ശനി എപ്പോഴും ദോഷഫലത്തെ മാത്രമല്ല നല്‍കുന്നത്. ബലവാനായ ശനി ഉത്തമ ഫലങ്ങള്‍ നല്‍കുമെന്നു മാത്രമല്ല ശനി ബലവാനായി നില്‍ക്കുന്ന കാലയളവില്‍ ജാതകര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ പിന്നീട് നഷ്ടപ്പെടുകയില്ല.ശനി മൂന്ന്, ആറ്, പതിനൊന്ന് എന്നീ മൂന്നുരാശികളില്‍ സ്ഥിതി ചെയ്യുന്ന സമയത്താണ് ശുഭഫല പ്രദനാകുന്നത്.

 

എന്നാല്‍ വളരെയധികം ദോഷഫലങ്ങള്‍ അനുഭപ്പെടുന്ന കാലമായിരിക്കും കണ്ടകശനികാലം. ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങളാണ് കണ്ടകശനിക്കാലത്ത് അനുഭവിക്കപ്പെടുക.

 

എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അലസത അലഞ്ഞുതിരിയുക, ധന നഷ്ടം ദരിദ്രാവസ്ഥ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ താമസ്സം, അന്യദേശത്ത് ജോലി ലഭിക്കുക, വിരഹം, സ്ഥാന ഭ്രംശം, മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യീക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഡ പ്രവര്ത്തപനങ്ങളില്‍ ഏര്‍പ്പെടുക, മാരക പ്രവര്ത്തിനകളുടെ കുറ്റം ഏല്‌ക്കേ ണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പോലീസ് കേസ്സില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍ വാസം അനുഭവിക്കുക, വീടിന് കേടുപാടുകള്‍ സംഭവിക്കുക, വീട് വില്‌ക്കേണ്ടി വരിക, ആപത്ത്, അപമൃത്യു എന്നിവയുണ്ടാവുക ഇതെല്ലാം ഏഴര ശനിയുടെ പൊതുവായ ഫലങ്ങളാണ്.

 

ജാതകന്‍ ജനിച്ച രാശിയില്‍ നിന്ന് പന്ത്രണ്ട് ,ഒന്ന്, രണ്ട് എന്നീ രാശികളില്‍ ശനി സഞ്ചരിക്കുന്ന ഏഴര വര്‍ഷക്കാലമാണ് ഏഴരശനി എന്ന് പറയുന്നത്.

 

ശനിദോഷത്തിനുള്ള പരിഹാരങ്ങള്‍

 

ഏത് തരത്തിലുള്ള തടസമായാലും അത് നീക്കുന്നതിനും സമാധാനത്തിനും ഐശ്വര്യത്തിനും വിനായക പൂജയും പ്രാര്‍ത്ഥനയും ഉത്തമമാണ് . ജാതകന്റെ ഗ്രഹനിലയില്‍ ശനി, കേതു, ശുക്രന്‍, ചൊവ്വ, രാഹു എന്നിവ അനിഷ്ട സ്ഥാനത്താണ് നില്ക്കുന്നതെങ്കില്‍ ഗണപതി ഹോമമാണ് ഉത്തമമായ പരിഹാരം. ശനിയുടെ അധിദേവതയായ ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതും ശനിദോഷ പരിഹാരമാണ്. ശാസ്താവിന്റെ ക്ഷേത്രങ്ങളില്‍ എള്ളു കിഴി കത്തിക്കുന്നതും നീരാജ്ഞനം നടത്തുന്നതും ഉത്തമമാണ്.

 

ശനിയാഴ്ച വ്രതമെടുക്കുന്നതും ശിവക്ഷേത്രത്തില്‍ കൂവളത്തില സമര്‍പ്പിക്കുന്നതും ഉത്തമമാണ്.ഹനുമല്‍ പ്രീതികരങ്ങളായ വെറ്റിലമാല,അവില്‍ നിവേദ്യം,വടമാല എന്നിവയും ഗണപതി പ്രീതികരങ്ങളായ കറുക ഹോമം,അപ്പം നിവേദ്യം മുതലായവയും വഴിപാടായി ചെയ്യുന്നത് ശനിദോഷ കാഠിന്യം കുറയ്ക്കുവാന്‍ അത്യുത്തമമാണ്.

 

ശനിദോഷമുള്ളവര്‍ ശനീശ്വര മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ദിവസവും 108 തവണ ജപിക്കണം. ദിനവും സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസമെങ്കിലും മന്ത്രം ജപിക്കാന്‍ ശ്രമിക്കണം.

 

നീലാഞ്ജന സമഭാസം
രവിപുത്രം യമഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തവം നമാമ്യേ ശനീശ്വരം.

 

 

 

OTHER SECTIONS