ഓം നമഃ ശിവായ മന്ത്രം ജപിക്കുമ്പോള്‍

ഭഗവാന്‍ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ഓം നമഃശിവായ. അഞ്ച് അക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്ന ഈ മന്ത്രത്തിന്റെ അര്‍ഥം ഞാന്‍ ശിവനെ നമിക്കുന്നു എന്നാണ്.

author-image
parvathyanoop
New Update
ഓം നമഃ ശിവായ മന്ത്രം ജപിക്കുമ്പോള്‍

ഭഗവാന്‍ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ഓം നമഃശിവായ. അഞ്ച് അക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്ന ഈ മന്ത്രത്തിന്റെ അര്‍ഥം ഞാന്‍ ശിവനെ നമിക്കുന്നു എന്നാണ്. പഞ്ചാക്ഷരീമന്ത്രത്തില്‍ പ്രപഞ്ചശക്തികള്‍ ഒളിഞ്ഞിരിക്കുന്നു. ഓം എന്നാല്‍ നശിക്കാത്തതെന്നാണ്. ന ഭൂമിയെയും മ ജലത്തെയും ശി അഗ്‌നിയെയും വാ വായുവിനെയും യ ആകാശത്തെയും സൂചിപ്പിക്കുന്നു.

മന്ത്രം ഉച്ചരിക്കുന്നതിലൂടെ ഹൃദയവും മന്ത്രിക്കാന്‍ തുടങ്ങുകയും ഇത് ആത്മാവില്‍ മാറ്റൊലികൊള്ളുകയും ചെയ്യുന്നു. ശിവഭാഗവന് സമര്‍പ്പിച്ചിരിക്കുന്ന ഈ മന്ത്രം ഉച്ചരിക്കുന്നത് നല്ലതാണ്. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് നിവര്‍ന്നിരുന്ന് 108 തവണ മന്ത്രം ഉച്ചരിക്കണം എന്നാണ് പറയുന്നത്. കൂടാതെ പൂര്‍ണമായും മനസ് മന്ത്രം ഉച്ചരിക്കണം എന്നാണ് പറയുന്നത്.

നിങ്ങളുടെ മനസിനും ആത്മാവിനും ശരീരത്തിനും ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളെയും മാറ്റുവാനും നിങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കുവാനും 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിന് സാധിക്കും. ജീവിതവഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴും ഇനി ജീവിതത്തില്‍ എന്ത്? എന്നത് ഒരു ചോദ്യചിഹ്നം ആകുമ്പോഴും നിങ്ങളെ സഹായിക്കാനും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനും ഈ മന്ത്രത്തിന് സാധിക്കും. കൂടാതെ ഗ്രഹങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ക്കും പരിഹാരമുണ്ടാകും.

എപ്പോള്‍ വേണമെങ്കിലും മന്ത്രം ഉച്ചരിക്കാമെങ്കിലും രാവിലെയും വൈകുന്നേരവും ഈ മന്ത്രം ഉച്ചരിക്കുന്നതാണ് നല്ലത്.ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാം എന്ന പ്രത്യേകതയുണ്ട്. നിത്യവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നവര്‍ക്കു ഗ്രഹദോഷങ്ങള്‍ ബാധിക്കുകയില്ല.

ഭവനത്തില്‍ പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നു നൂറ്റെട്ടു തവണ 'ഓം നമഃശിവായ' ജപിക്കുന്നത് കുടുംബൈശ്വര്യത്തിന് ഉത്തമമാണ്. നിത്യേന പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നവര്‍ക്ക് ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം ലഭിക്കും.

 

മന്ത്രം ഉച്ചരിക്കുന്നതിലൂടെ നിങ്ങളിലെ പ്രകമ്പനങ്ങള്‍ പ്രകൃതിയിലേക്ക് പോകുകയും അത് പത്തിരട്ടിയായി നിങ്ങളിലേക്ക് തന്നെ തിരിച്ച് വരികയും ചെയ്യുന്നു.ഓം നമഃ ശിവായ എന്ന മന്ത്രത്തിന്റെ അര്‍ത്ഥം ഞാന്‍ ശിവനെ വണങ്ങുന്നു എന്നാണ്. എല്ലാ മന്ത്രങ്ങളിലും മീതെ നില്‍ക്കുന്ന ഈ മന്ത്രം ഉച്ചരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് കാര്യങ്ങള്‍ നടക്കുന്നത് സ്വയം തിരിച്ചറിയാന്‍ സാധിക്കും.

പണ്ടുകാലങ്ങളില്‍ മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ആളുകള്‍ തിരഞ്ഞെടുത്തിരുന്നത് 'ഓം നമഃ ശിവായ' എന്ന മന്ത്രോച്ചാരണം ആണ്. സമാധാനവും സന്തോഷവും പരിശുദ്ധിയും നിങ്ങളില്‍ നിറയുന്നു. ശരീരത്തിനും ആത്മാവിനുമുള്ള ശബ്ദ തെറാപ്പി ആയാണ് സന്യാസി പ്രമുഖര്‍ ഈ മന്ത്രത്തെ കാണുന്നത്.

നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം പഞ്ച ഭൂതങ്ങള്‍ എന്നറിയപ്പെടുന്ന ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയെ സൂചിപ്പിക്കുന്നു.പ്രപഞ്ചം ഉണ്ടായപ്പോള്‍ പുറത്ത് വന്ന ശബ്ദം ആണ് ഓം. ഓം എന്നാല്‍ സ്‌നേഹവും സമാധാനവുമാണ്. ന എന്നാല്‍ ഭൂമിയും മ എന്നാല്‍ ജലവും ശി എന്നാല്‍ അഗ്‌നിയും വ എന്നാല്‍ വായുവും യ എന്നാല്‍ ആകാശവുമാണ്.

അതായത് ഓം നമഃ ശിവായ എന്നത് ഈ അഞ്ച് വസ്തുക്കളെയും സൂചിപ്പിക്കുന്നു. ഓം നമഃ ശിവായ ഉച്ചരിക്കുന്നതിലൂടെ നിങ്ങള്‍ക്കുള്ളില്‍ മാത്രമല്ല വ്യത്യാസം ഉണ്ടാകുക, ഈ മന്ത്രത്തിന് നിങ്ങള്‍ക്ക് ചുറ്റും ഒരു പ്രത്യേക വലയം സൃഷ്ടിക്കാനാകും.

 

lord shiva ohm namasivaya