/kalakaumudi/media/post_banners/fbe711f951d819a3ffca2e12021b439036ef87a9b1f59f307411a16982dd928d.jpg)
ശുഭകാര്യങ്ങള്‍ക്കിറങ്ങുന്പോള്‍ നാം നിരവധി ശകുനങ്ങള്‍ നോക്കാറുണ്ട്. കാക്ക, പാന്പ്, പൂച്ച, ഗൌളി എന്നിവയുടെ സാന്നിധ്യം അതില്‍ പ്രധാനമാണ്. ഇതില്‍ ഗൌളിയുടെ കാര്യമിങ്ങനെ:ഒരു കാര്യത്തിനിറങ്ങിത്തിരിക്കുന്പോള്‍ മുകളില്‍ നിന്ന് ഗൌളി ചിലച്ചാല്‍ കാര്യസാധ്യമാണ് ഫലം. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളില്‍ നിന്നാണെങ്കിലും കാര്യസിദ്ധിയുണ്ടാകും. തെക്കുകിഴക്ക് നിന്നാണെങ്കില്‍ ധനലാഭവും വടക്കുപടിഞ്ഞാറുനിന്നാണെങ്കില മറ്റുപ്രദേശങ്ങളിലേക്ക് യാത്രയ്ക്കുളള യോഗവുമാണ് ഫലം. അതേസമയം വടക്കുകിഴക്കുനിന്നാണെങ്കില്‍ കാര്യതടസ്സവും തെക്കുപടിഞ്ഞാറുനിന്നായാല്‍ ദുഃഖവും തെക്കുനിന്ന് മരണവുമാണ് ഫലം. ഗൌളിദോഷമകലാന്‍ ശിവഭഗവാനെ ഭജിച്ചാല്‍ മതി.