ദശരഥപുത്രന് വസിഷ്ഠമഹര്‍ഷി രാമന്‍ എന്നു പേരിട്ടതെങ്ങനെ?

രാമനാമജപം സകലപാപങ്ങളും അകറ്റുമെന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെയാണ് രാമന് ആ പേരുവന്നത്. ദശരഥമഹാരാജാവിന്‍റെ പ്രഥമപുത്രന് കുലഗുരുവായ വസിഷ്ഠന്‍ എന്തുകൊണ്ടാണ്

author-image
subbammal
New Update
ദശരഥപുത്രന് വസിഷ്ഠമഹര്‍ഷി രാമന്‍ എന്നു പേരിട്ടതെങ്ങനെ?

രാമനാമജപം സകലപാപങ്ങളും അകറ്റുമെന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെയാണ് രാമന് ആ പേരുവന്നത്. ദശരഥമഹാരാജാവിന്‍റെ പ്രഥമപുത്രന് കുലഗുരുവായ വസിഷ്ഠന്‍ എന്തുകൊണ്ടാണ് രാമന്‍ എന്ന് നാമകരണം ചെയ്തത്? കാരണമുണ്ട്. ത്രിമൂര്‍ത്തികളില്‍ പ്രധാനികളാണ് ശിവനും വിഷ്ണുവും. മഹാദേവന്‍റെ മൂലമന്ത്രമാണ് പഞ്ചാക്ഷരീമന്ത്രമായ
ഓം നമ:ശിവായ. അതുപോലെ തന്നെ ശ്രീ മഹാവിഷ്ണുവിന്‍െറ മൂലമന്ത്രമാണ് അഷ്ടാകഷരീമന്ത്രമായ ഓം നമോ നാരായണായ. ഇതില്‍ ഓം നമോ നാരായണായ' മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ രായും നമ:ശ്ശിവായ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ മയും ചേര്‍ത്താണ് രാമന്‍ എന്ന പേര് ദശരഥപുത്രന് വസിഷ്ഠ മഹര്‍ഷി നല്‍കിയത്. ശൈവ~വൈഷ്ണവശക്തികള്‍ ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന നാമമാണിത്.

Ramayanam omnamassivaya omnamonarayanaya vasishta Srirama dasaratha