/kalakaumudi/media/post_banners/b55ed62943fa0017ea49193d19c1b06de70de5a92e259a302b2cb5032480b010.jpg)
ഉത്തമപുരുഷനായ ശ്രീരാമചന്ദ്രന്‍ എന്തുകൊണ്ടാണ് രാവണന്‍റെ പുത്രനായ ഇന്ദ്രജിത്തിനെ വധിക്കാത്തത്. രാമരാവണയുദ്ധത്തില്‍ രാവണന്‍റെ എതിരാളി ശ്രീരാമനായിരുന്നുവല്ലോ? അപ്പോള്‍ രാവണപുത്രനം എതിരാളി രാമന്‍ തന്നെ. എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് രഘുനന്ദനന്‍ ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷണനെ നിയോഗിച്ചത്?
കാരണമിതാണ്. 12 വര്‍ഷക്കാലം ആഹാരവും നിദ്രയും ഉപേക്ഷിച്ച ഒരുവനാല്‍ മാത്രമേ താന്‍ വധിക്കപ്പെടാവൂ എന്ന് ഇന്ദ്രജിത്തെന്ന മേഘനാദന്‍ ബ്രഹ്മാവില്‍ നിന്ന് വരം നേടിയിരുന്നു. വനവാസക്കാലത്ത് ജ്യേഷ്ഠന്‍റെയും ജ്യേഷ്ഠപത്നിയ ുടെയും സംരക്ഷണം ഏറ്റെടുത്ത ലക്ഷ്മണന്‍ ആഹാരവും നിദ്രയും ഉപേക്ഷിച്ചിരുന്നു. അത് ശ്രീരാമന്‍ തടഞ്ഞതുമില്ല. കാരണം, ലക്ഷ്മണനാലാണ് മേഘനാദന്‍ കൊല്ലപ്പെടുക എന്ന് ഭഗവാന്
അറിയാമായിരുന്നു. ഇന്ദ്രാസ്ത്രം പ്രയോഗിച്ചാണ് ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ വധിച്ചത്