/kalakaumudi/media/post_banners/919a5a793b45874040718d4dd7cc5a07bd8405f7a9f6a7516adc2809c79350bf.jpg)
ശ്രീ ഗുരുവായൂരപ്പനെ പ്രീതിപ്പെടുത്താനായി നിരവധി വഴിപാടുകളുണ്ട്. അതിലൊന്നാണ് കൃഷ്ണനാട്ടം. ഭഗവാന്‍റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുളള കഥകളാണ് കൃഷ്ണനാട്ടത്തില്‍ അവതരിപ്പിക്കുന്നത്. ഓരോ കഥകള്‍ക്കും ഫലം വ്യത്യസ്തമാണ്. തങ്ങളുടെ ആവശ്യമനുസരിച്ചാണ് വഴിപാട് നേരുന്നവര്‍ കഥകള്‍ തിരഞ്ഞെടുക്കുക. അവതാരം വഴിപാടായി നടത്തുന്പോള്‍ സന്താനലബ്ധിയാണ് ഫലം. കാളിയമര്‍ദ്ദനം~വിഷബാധാശമനം, രാസക്രീഡ~കന്യകമാരുടെ ശ്രേയസ്സ്, നല്ല ദാന്പത്യം, കംസവധം~ശത്രുനാശം, സ്വയംവരം~വിവാഹത്തിനും വ ിദ്യാഭ്യാസപുരോഗതിക്കും അപവാദങ്ങളകലാനും, ബാണയുദ്ധം~ ഉദ്ദിഷ്ടകാര്യസിദ്ധിക്കും ശങ്കരനാരായണപ്രീതിക്കും, വിവിദവധം~ കാര്‍ഷിക, വാണിജ്യാഭിവൃദ്ധിക്കും ദാരിദ്യ്രമകലാനും സ്വര്‍ഗ്ഗാരോഹണം~ മോക്ഷപ്രാപ്തിക്ക്. സ്വര്‍ഗ്ഗാരോഹണം വഴിപാടായി നടത്തുന്നവര്‍ അവതാരം കഥ
കൂടി നടത്തണമെന്നാണ് വിശ്വാസം. കൃഷ്ണനാട്ടം വഴിപാടായി നടത്താന്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. നിരക്കും മറ്റും അപ്പോഴറിയാനാകും. വഴിപാട് നടത്തുന്നവര്‍ക്ക് കുടുംബസമേതം ക്ഷേത്രത്തിനുളളില്‍ കൃഷ്ണനാട്ടം കാണാം. പ്രസാദവും ലഭിക്കും