/kalakaumudi/media/post_banners/64a7462b2252f4fb02907282577c82e5281e4bde0cdd964f6db44fe128ae0eec.jpg)
മിക്കവാറും വീട്ടിലെ പ്രായമായവരും കുട്ടികളും തമ്മില്‍ വാഗ്വാദത്തിനിടയാക്കുന്ന പ്രശ്നമാണ് നടപ്പടിയില്‍ ഇരിക്കല്‍. കുട്ടികള്‍ രാവിലെ എഴുന്നേറ്റു വന്നപാടെ കണ്ണുംതിരുമ്മി നടപ്പടിയിലിരി ക്കും. അതല്ലെങ്കില്‍ ചായ കുടിക്കുന്പോഴോ, എന്തെങ്കിലും കൊറിച്ചുകൊണ്ടോ വാതില്‍പ്പടിയിലിരിക്കുന്നത് അവര്‍ക്ക് ഒരു രസമാണ്. എന്നാല്‍, പ്രായമായവര്‍ക്ക് ഇതിഷ്ടമേയല്ല. ദോഷമുണ്ടാകും, വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും, അല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാകും എന്നൊക്കെ പറഞ്ഞ് അവര്‍ കുട്ടികളെ വിരട്ടും. കൌമാരക്കാരും ഈ ശാസനകള്‍ക്കിരയാകാറുണ്ട്. പ്രായമായവര്‍
പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? കുറച്ചു കാര്യമില്ലാതില്ല എന്നതാണ് സത്യം.
ദോഷമുണ്ടാകുമെന്ന വിശ്വാസം തന്നെ ആദ്യം എടുക്കാം സംഗതിക്ക് ശാസ്ത്രീയമായി സത്യമാണ്. വാതില്‍പ്പടിയിലിരുന്നാല്‍ പ്രായമായവര്‍ വരുന്പോള്‍ അവര്‍ കുട്ടികളെ ചവിട്ടാം അതല്ലെങ്കില്‍ കുട്ടികളുടെ കയ്യിലോ കാലിലോ തടഞ്ഞ് പ്രായമായവര്‍ വീഴാം. ഇതു രണ്ടായാലും ദോഷമല്ലേ? രണ്ടാമത്തേത് വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ എന്നതാണ്. അതും ദോഷവുമായി ബന്ധപ്പെട്ടതാണ്. വിവാഹിതയായ ഒരു പെണ്‍കുട്ടി വാതില്‍പ്പടിയിലിരുന്നു എന്നിരിക്കട്ടെ, ആ വീട്ടിലെ പ്രായമായ മുത്തശ്ശിയോ മുത്തശ്ശനോ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ പ്രായമായ മാതാപിതാക്കളോ വന്നാല്‍ ശ്രദ്ധിക്കാതെ തട്ടിവീഴാം. ഇത് പുത്തരിയില്‍ കല്ലുകടിച്ചപോലെയാകുമെന്ന് സംശയമില്ല. മ ൂന്നാമത്തേത് വീട്ടിലെ വഴക്ക്. സംഗതി വ്യക്തമല്ലേ, തട്ടിത്തടഞ്ഞു വീഴുന്നവര്‍ വാതില്‍പ്പടിയില്‍ ഇരുന്നവരെ വഴക്കുപറയുകയോ ഒരു ചെറിയ അടി വച്ചുകൊടുക്കുകയോ ചെയ്താല്‍ പോരെ
ഒരു ചെറിയ കൂട്ടുകുടുംബത്തില്‍ വഴക്കുണ്ടാകാന്‍. അപ്പോള്‍, മൂത്തോരുടെ വാക്കില്‍ കാര്യമുണ്ട്. കാരണം അവര്‍ പറയുന്നതല്ലെന്ന് മാത്രം.