/kalakaumudi/media/post_banners/9539b4b639e12ba4a6f6487024a7c36716c055b075d66875e65f097767c04c3a.jpg)
ശരീരശുദ്ധിവരുത്തിയ ശേഷം ത്രിസന്ധ്യയ്ക്ക് നിലവിളക്കുതെളിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് നാമം ജപിക്കുന്നത് ഹൈന്ദവ കുടുംബങ്ങളില്‍ പതിവായിരുന്നു. ഇപ്പോഴും ചിലരെങ്കിലും ഇത് അനുവര്‍ത്തിച്ചുപോരുന്നു. എന്നാല്‍, എന്തിനാണ് നാമജപം? അതുകൊണ്ടെന്താണ് പ്രയോജനം എന്നൊക്കെ ചോദ്യങ്ങളുതിര്‍ക്കുന്ന പുതുതലമുറക്കാര്‍ പല വീടുകളിലുമുണ്ട്. എന്നാല്‍, കേട്ടോളു നാമജപം വീട്ടില്‍ പോസിറ്റ ീവ് എനര്‍ജി നിറയ്ക്കും. മാത്രമല്ല കുടുംബത്തിന്‍റെ ഐക്യം നിലനിര്‍ത്തുകയും ചെയ്യും. എങ്ങനെയെന്നല്ലേ, വീടായാല്‍ പ്രശ്നങ്ങള്‍ സാധാരണമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലോ, അമ്മായിയമ്മയും മരുമകളും തമ്മിലോ സഹോദരങ്ങള്‍ തമ്മിലോ ഉളള പ്രശ്നങ്ങള്‍. എല്ലാവരും ഒരുമിച്ചിരുന്ന് കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടെ അലട്ടലുകള്‍ അകന്ന് വീണ്ടും മനസ്സുകള്‍ തമ്മില്‍ പൊരുത്തപ്പെടും. കുടുംബത്തില്‍ ആരോഗ്യകരമായ അന്തരീക്ഷമുണ്ടാകും. ഇതൊക്കെ തന്നെയാണ് നാമജപം കൊണ്ടുവരുന്ന ഐശ്വര്യം. അല്ലാതെ, അപ്രതീക്ഷിതമായി കുറേ സന്പത്തുവരുമെന്ന് പ്രതീക്ഷിക്കരുത്.