/kalakaumudi/media/post_banners/32f0b4f7c1ac58a625e9d082e5a65dcc5e997528969135f8481d26bb894f7e28.jpg)
ഒക്ടോബര്‍ 18ന് ദീപാവലിയാണ്. ഭാരതത്തിന്‍റെ ദേശീയോത്സവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. ഭഗാന്‍ മഹാവിഷ്ണു മഹാലക്ഷ്മ ീസമേതനായി ദുഷ്ടനായ നരകാസുരനെ വധിച്ചതിനെ തുടര്‍ന്ന് ആഹ്ളാദചിത്തരായ ഇന്ദ്രാദിദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളന്പിയും ആഘോഷിച്ചുവെന്നും അതിന്‍റെ ഓര്‍മ്മയ് ക്കായാണ് ദീപാവലി ആഘോഷിക്കുന്നതുമെന്നാണ് ഒരു കഥ.
മറ്റൊരു കഥയെന്തെന്നാല്‍ രാവണനിഗ്രഹത്തിനു ശേഷം സീതാ ലക്ഷ്മമണ സമേതനായി അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ തങ്ങളുടെ ഭവനങ്ങളും മറ്റും ദീപങ്ങള്‍ കൊണ്ടലങ്കരിച്ചും വാദ്യഘോഷങ്ങള്‍ മുഴക്കിയും മധുരം വിളന്പിയും അത്യാര്‍ഭാടത്തോടെയാണ് സ്വീകരിച്ചതെന്നും അതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ദീപാവലിയെന്നുമാണ്.
എന്തായാലും തിന്മയുടെ അന്ധകാരം നീക്കി നന്മയുടെ തിരിതെളിക്കുന്ന ഉത്സവമാണിത്. അന്നേദിവസം പ്രഭാതത്തില്‍ എണ്ണതേച്ച് കുളിച്ചാല്‍ സര്‍വ്വപാപങ്ങളും ശമിച്ച് ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. നരകാസുര വധശേഷം ഭഗവാന്‍ മഹാവിഷ്ണു ഗംഗാതീര്‍ത്ഥത്തില്‍ കുളിച്ച് ശുദ്ധിവരുത്തിയെന്നും അതിനാല്‍ അന്നേദിവസം എണ്ണയില്‍ ലക്ഷ്മിദേവിയുടെയും ജലത്തില്‍ ഗംഗാദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം.