/kalakaumudi/media/post_banners/296e260da7ae1002810b39efe4b592c09de847a873b958e97eef09c95ab78dc8.jpg)
ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ഉത്തമമാണ്. എന്നാല്‍, ചില ക്ഷേത്രങ്ങളില്‍ ഭക്തര്‍ തന്നെ ഹനുമാന്‍സ്വാമിയുടെ വിഗ്രഹത്തില്‍ (ഇതിനു വേണ്ടി പ്രത്യേക വിഗ്രഹമുണ്ടാകും) അര്‍പ്പിക്കാറുണ്ട്. എന്നാല്‍, സ്ത്രീകള്‍ ഇത്തരത്തില്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുവാന്‍ പാടില്ലെന്നും പകരം ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടതെന്നുമാണ് വിശ്വാസം. വെറ്റിലയില്‍ കുങ്കുമം കൊണ്ട് ജയ് ശ്രീരാമന്‍ എന്നെഴുതി സ്വാമിക്ക് സമര്‍പ്പിക്കുന്നതും ശ്രീരാമനാമം എഴുതിയ ത്രികോണാകൃതിയിലുളള ധ്വജം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. ഇത്തരത്തില്‍ സ്വാമിക്ക് സമര്‍പ്പിച്ച് പൂജിച്ചുവാങ്ങിയ കൊടി വാഹനങ്ങളില്‍ വച്ചാല്‍ അപകടം സംഭവിക്കുകയില്ലെന്നും വിശ്വാസമുണ്ട്