/kalakaumudi/media/post_banners/45ac38b98637b37ba5906aafa4719b59008b612e1c108879b462bdb88c9054a6.jpg)
തിരുവനന്തപുരം:തിരിച്ചറിയണം ഈ ഭജനസംഘത്തിന്റെ വ്യത്യസ്തതകള്‍. ഇതൊരു സാധാരണ ഭജന സംഘമല്ല. ഭക്തി മാത്രം കൈമുതലായുള്ള കുറച്ച് വീട്ടമ്മമാരുടെ സ്നേഹോപസാനയാണ്. കേട്ടുപഴകിയ പാട്ടുകളല്ല ഇവര്‍ പാടുന്നത്..
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ചിരപരിചിതമല്ലാത്തതും ഇന്പമുള്ളതുമായ ഭക്തിഗാനങ്ങള്‍ കണ്ടെത്തി പഠിച്ച് പാടുകയാണിവര്‍. ഭജന ഇവരെ സംബന്ധിച്ചിടത്തോളം ഒരു വരുമാനമാര്‍ഗ്ഗമല്ല. ഭക്തജനങ്ങളെ കുറച്ചുനേരം ഭക്തിയില്‍ ലയിച്ചിരിക്കാന്‍ സഹായിക്കുക ~ അതാണ്, അതു മാത്രമാണ് ലക്ഷ്യം.വാദ്യോപകരണങ്ങള്‍ ഒന്നുമില്ലാത്ത ശുദ്ധമായ വായ്പ്പാട്ട്, നയിക്കാന്‍ പ്രധാന ഗായകരില്ല. എല്ലവരും ഒറ്റശബ്ദത്തില്‍ തുടങ്ങി അവസാനിപ്പിക്കുന്ന ഭജന അവര്‍ പാടുന്പോള് ഭക്തിയുടെ നൈര്‍മ്മല്യം നമ്മില്‍ നിറയുന്നു. ഇതാണ് ശാസ്ത്രമംഗലം മഹാദേവര്‍ ക്ഷേത്രം വനിത ഭജനസംഘം എന്ന വേറിട്ട കൂട്ടായ്മ.സംഘാംഗങ്ങളില്‍ ഭൂരിഭാഗവും മദ്ധ്യവയസ് പിന്നിട്ട സ്ത്രീകള്‍, അവരാരും തന്നെ ഇതിന് മുന്‍പ് സ്റ്റേജില്‍ പാടിയിട്ടുള്ളവരെല്ല.
രണ്ടര വര്‍ഷം മുന്‍പ് ശാസ്തമംഗലം മഹാദേവര്‍ ക്ഷേത്രത്തിലാണ് വനിതാ ഭജനസംഘത്തിന്റെ പിറവി. അന്ന് മുതല്‍ മുടങ്ങിയിട്ടില്ല.എല്ലാ തിങ്കളാഴ്ചയിലും വൈകിട്ട് 5.30 മുതല്‍ 6.30 വരെ ഇവിടെ ഭജനയുണ്ട്.ചിന്മയാ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന എം. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ ഭജന സംഘത്തിന് സംഗീതാദ്ധ്യപികയായി വിരമിച്ച കുമാരി മോഹനം നിര്‍ദ്ദേശങ്ങള്‍ നല്കി വരുന്നു. എല്ലാ ബുധനാഴ്ചകളിലും മൂന്ന് മണിക്കൂര്‍ പരിശീലനമുണ്ട്. തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള നിരവധി ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും ഈ സംഘം ഭജന അവതരിപ്പിച്ചിട്ടുണ്ട്. ഉത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു ഇവരുടെ ഭജന.
ആറ്റുകാല്‍ ദേവീക്ഷേത്രം, തൈക്കാട് ശാസ്താക്ഷേത്രം, പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഉദിയന്നൂര്‍ ദേവീ ക്ഷേത്രം, മരുതംകുഴി കേശവ ക്ഷേതം, പാങ്ങോട് ശാസ്താക്ഷേത്രം, കടപ്പത്തല ദേവി ക്ഷേത്രം, കട്ടച്ച ഭഗവതിക്ഷേത്രം, മണ്ണന്തല ശ്രീസായി ക്ഷേത്രം, ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, കവടിയാര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇടയ്ക്കുളം ഭഗവതി ക്ഷേത്രം, പേരൂര്‍ക്കട മേലേകാഴിവിളാകത്ത് ദുര്‍ഗ്ഗക്ഷേത്രം, തെരുവില്‍ പറന്പ് ദുര്‍ഗ്ഗാദേവീക്ഷേത്രം, വഴുതക്കാട് മഹാഗണപതിക്ഷേത്രം, കിഴക്കേകോട്ട നവരാത്രിമണ്ഡപം, കാഞ്ഞിരംപാറ ശ്രീകൃഷ്ണക്ഷേത്രം, ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളിലെല്ലാം ഇവര്‍ ഭജന അവതരിപ്പിച്ചു. കവടിയാര്‍ കൊട്ടാരത്തില്‍ പൂയംതിരുന്നാള്‍ ഗൌരിപാര്വ്വതിബായി തന്പുരാട്ടിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുന്നിലും ഭജന അവതരിപ്പിച്ചു.
വരും തലമുറകളിലേക്ക് ഈ ചൈതന്യം പകരുവാന്‍ ഉദ്ദേശിച്ച്കൊണ്ട് കുട്ടികളുടെ ഒരു ഭജനസംഘവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവധി ദിവസങ്ങളിലാണ് അവര്‍ക്ക് പരിശീലനം നല്‍കുന്നത്.ശാസ്തമംഗലം മഹാദേവര്‍ ക്ഷേത്രഭാരവാഹികളുടെയും ദേവസ്വം ബോര്‍ഡിന്റെയും, ക്ഷേത്രഉപദേശക സമിതിയുടെയും സഹായസഹകരണങ്ങള്‍ ഈ ഭജന സംഘത്തിന് ലഭിക്കുന്നുണ്ട്. ഫോണ്‍ നന്പര്: 9387802465, 2721436.