/kalakaumudi/media/post_banners/828561a4f91c277cc620064810e98b7606e0ea6cde84fa3dd5e2e79057fdee7b.jpg)
വീടു നിര്‍മ്മിക്കുന്പോള്‍ വാതിലിനും കട്ടിളയ്ക്കും ഒരേ മരത്തിന്‍റെ തടി തന്നെ ഉപയോഗിക്കണമെന്നാണ് വാസ്തുശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നതെന്ന് പ്രമുഖ വാസ്തു ആചാര്യനായ കാണ ിപ്പയ്യൂര്‍ കൃഷ്ണന്‍ നന്പൂതിരിപ്പാട്. കട്ടിളയും വാതിലും രണ്ടു തടിയായാല്‍ ആ ഗൃഹത്തിലെ സ്ത്രീകള്‍ക്ക് സ്വാഭാവദൂഷ്യം വരാം.
വീടിന്‍റെ പ്രധാനവാതിലിന് വളരെ പ്രധാന്യമുണ്ട്. ആയത ിനാല്‍ അതിന് കട്ടിള സ്ഥാപിക്കുന്നത് പ്രധാനപ്പെട്ട ചടങ്ങാണ്. മൂത്താശ്ശാരിയാണ് പ്രധാനവാതിലിനായി കട്ടിള സ്ഥാപിക്കുക. തേക്ക്, ഈട്ടി, പ്ളാവ് തുടങ്ങിയ വൃക്ഷങ്ങളുടെ കാതലായ ഭാഗമാണ് മുഖ്യവാതിലിന്‍റെ കട്ടിള നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്. അതേ വൃക്ഷത്തിന്‍െറ തടി തന്നെ വാതില്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കണം. ഗൃഹത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യസ്ഥാനമാണ് പ്രധാന വാതിലിനുള്ളത്. അത് കൃത്യസ്ഥാനത്ത് ആചാരവിധികളോടെ സ്ഥാപിച്ചാല്‍ ഗൃഹത്തിന് പൂര്‍ണ്ണതോതിലുള്ള അഭിവൃദ്ധി ഉണ്ടാക
ുമെന്നാണ് വിശ്വാസം.