/kalakaumudi/media/post_banners/8d100ab81b4e40a91be367bdabd66a72a8387b0305b535d4a135228aaf88663d.jpg)
നാം മിക്കവാറും എല്ലാ പുഷ്പങ്ങളും ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഓരോ ദേവതയ്ക്കും പ്രിയങ്കരമായ പുഷ്പങ്ങള്‍ ക്ഷേത്രാചാരവിധികളില്‍ പറയുന്നുണ്ട്. വിഷ്ണുഭഗവാനെ പൂജിക്കാന്‍ കൃഷ്ണതുളസി, രാമതുളസി, വെണ്‍താമര, ചെന്താമര, നാഗപ്പൂവ്, പ്ളാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നൊച്ചിമല്ലിക, നന്ത്യാര്‍വട്ടം, കൂവളം, ചെന്പകം, കാട്ടുചെന്പകം, മുക്കുറ്റി, ചെന്പരത്തി, നീലത്താമര, പുതുമുല്ല, ചുവന്ന മുല്ല എന്നിവ ഉത്തമമാണ്. കൈതപ്പൂവും വിഷ്ണുപൂജയ്ക്കെടുക്കാറുണ്ട്. ഈ പുഷ്പങ്ങള്‍ക്കെല്ലാം ആയുര്‍വേദപരമായി ഗുണമുളളതാണ്. ഇവയുടെ സുഗന്ധം ശ്വസിക്കുന്നതും മനസ്സിനും ശരീരത്തിനും നന്നാണ്.