/kalakaumudi/media/post_banners/7ec357ad3538db6b8ed9757699603909ca37657c45aebe9f9be89bd10482f46c.jpg)
ദേവന്മാരില്‍ ഏറ്റവും സുഭഗനാണ് ശ്രീസുബ്രഹ്മണ്യന്‍. ആ മുഖം മനസ്സിലെത്തുന്പോള്‍ തന്നെ അവാച്യമായ മന:സ്സുഖം അനുഭവപ്പെടും. എല്ലാദിവസവും നിലവിളക്കു കത്തിച്ച് പ്രാര്‍ത്ഥി
ക്കുന്പോള്‍ സുബ്രഹ്മണ്യനെ മനസ്സില്‍ സ്മരിച്ച് ഭഗവാന്‍െറ മന്ത്രം ചൊല്ലിയാല്‍ കുടുംബത്തിന് എല്ലാ ഐശ്വര്യവുമുണ്ടാകുമെന്നാണ് വിശ്വാസം. മാത്രമല്ല, ശത്രുദോഷമകലുകയും ചെയ്യുന്നു.
ഓം വചത്ഭുവേ നമഃ എന്നതാണ് ശ്രീ മുരുകന്‍റെ മൂലമന്ത്രം
ഓം ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണംപ്രപദ്യേ.
ഗര്‍ഭിണികള്‍ സുബ്രഹ്മണ്യനെ ഭക്തിയോടെ ഭജിച്ചാല്‍ സുഭഗനായ സത്പുത്രന്‍ ജനിക്കുമെന്നാണ് വിശ്വാസം.