/kalakaumudi/media/post_banners/20a53ab2dcbdbb56ef02fb0a19e3be87644a8be2c953eae9f827acfc4c2b3c6f.png)
അക്ഷയതൃതീയ എന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയും ദിനമാണ്. ഏപ്രില്‍ 26 നാണ് അക്ഷയതൃതീയ. ഈ ദിവസം വ്രതമെടുത്തല് സര്‍വ്വൈശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്നതിന് അക്ഷയതൃതീയ ദിനം അത്യുത്തമമെന്നാണ് വിശ്വാസം. ജലപാനം പോലുമില്ലാതെ ഉപവാസമെടുക്കുകയോ, അല്ലെങ്കില്‍ ഒരുനേരം ഊണുകഴിച്ച് മറ്റു സമയങ്ങളില്‍ പഴവര്‍ഗങ്ങള്‍ കഴിച്ച് ഉപവാസമെടുക്കുകയോ ചെയ്യാം. ഈ ദിനത്തിൽ ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കും പിതൃക്കള്‍ക്കും ഒരുപോലെ ശ്രേയസ്കരമാണ്.
വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വിഷ്ണു ശിവൻ, ഭഗീരഥൻ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് വിഷ്ണുവിന്റെ നാമങ്ങൾ ചൊല്ലുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്.
സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.