ഈ പൂക്കള്‍ എപ്പോഴും സൂക്ഷിക്കൂ... ഭാഗ്യവും സമ്പത്തും വന്നുഭവിക്കും!

ചില വിശേഷ പൂജകളില്‍ ഈ പുഷ്പങ്ങള്‍ ഉപയോഗിക്കാന്‍ വേദങ്ങളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊക്കെ പിന്തുടര്‍ന്നാല്‍ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പറയുന്നത്.

author-image
Greeshma Rakesh
New Update
ഈ പൂക്കള്‍ എപ്പോഴും സൂക്ഷിക്കൂ... ഭാഗ്യവും സമ്പത്തും വന്നുഭവിക്കും!

 

പുരാണങ്ങളും വേദങ്ങളും പറയുന്നതു പ്രകാരം ഓരോ ദേവതമാര്‍ക്കും ഓരോ പുഷ്പങ്ങളാല്‍ പ്രാധാന്യമാണ്.ഉദാഹരണം വൈഷ്ണവ മൂര്‍ത്തികളുടെ പുഷ്ങ്ങളെ സംബന്ധിച്ച് പറയുമ്പോള്‍ ആദ്യം വരുന്നത് തുളസിയും താമരയുമായിരിക്കും. മറ്റ് ചില പുഷ്പങ്ങളും ഈ ദേവതകള്‍ക്ക് പ്രാധാന്യത്തോടെ അര്‍പ്പിക്കാറുണ്ട്.

അതെസമയം മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കും പ്രീതികരമായ പുഷ്പങ്ങളാണ് പാരിജാതവും ജമന്തിയും.അതുകൊണ്ടുതന്നെ ഈ പുഷ്പങ്ങള്‍ വളരെ പവിത്രമാണ്. ഇവ ആരാധനയ്ക്കും പൂജകള്‍ക്കും ജ്യോതിഷപപരമായ ചില പരിഹാരങ്ങള്‍ക്കും ഒക്കെ ഉപയോഗിക്കാറുണ്ട്. ഇനി പാരിജാതവും ജമന്തിയും വളരുന്ന വീട്ടില്‍ മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെ അനുഗ്രഹം പ്രദാനമാകുന്നു.

അതെസമയം വാസ്തുശാസ്ത്ര സംബന്ധമായും ചില പരിഹാരത്തിനോ സാഫല്യത്തിനോ ആയി ഈ പുഷ്പങ്ങള്‍ ഉപയോഗിക്കാറുണ്ട്. ജ്യോതിഷത്തില്‍, മഹാവിഷ്ണുവിനെ പാരിജാതപുഷ്പങ്ങളും ജമന്തിപ്പൂക്കളും കൊണ്ട് ആരാധിക്കാന്‍ ഉപദേശിക്കുന്നുണ്ട്. ചില വിശേഷ പൂജകളില്‍ ഈ പുഷ്പങ്ങള്‍ ഉപയോഗിക്കാന്‍ വേദങ്ങളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊക്കെ പിന്തുടര്‍ന്നാല്‍ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പറയുന്നത്.

  • ഓരോ വീടിന്റെയും പരിസരത്ത് ജമന്തിചെടി പരിപാലിക്കുന്നത് കുടുംബത്ത് സമാധാനവും സമൃദ്ധിയും ഉറപ്പ് നല്‍കും.
  • സ്നാന ജലത്തില്‍ അഞ്ച് പാരിജാത പുഷ്പങ്ങള്‍ കൂടി ഇട്ടാല്‍ നവഗ്രഹങ്ങളുടെ എല്ലാ ദോഷഫലങ്ങള്‍ക്കും ആശ്വാസം ലഭിക്കും.
  • ചൊവ്വാഴ്ച ദിവസം പാരിജാതത്തിന്റെ വേരുകളില്‍ ജലം അര്‍പ്പിക്കുകയും മഞ്ഞള്‍ തൂവുകയും ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യാന്‍ സഹായിക്കും.
  • ചൊവ്വാഴ്ച ദിവസം പുതിയതായി എടുത്ത ഒരു പാരിജാത പുഷ്പം ഒരു മഞ്ഞ പട്ടില്‍ കെട്ടി അലമാരിയിലോ പണപ്പെട്ടിയിലോ സൂക്ഷിച്ചാല്‍ സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും.

 

  • ലക്ഷ്മി ദേവിയെ ജമന്തിപ്പൂക്കള്‍ കൊണ്ട് ആരാധിക്കുകയും ദേവിയുടെ പാദങ്ങളില്‍ ജമന്തി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യണം. ഇത് ആത്മീയ അഭിലാഷങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കും.

 

  • സ്നാന ജലത്തില്‍ മൂന്ന് ജമന്തി പൂക്കള്‍ ഇട്ട് കുളിക്കുക. ഇത്തരത്തില്‍ ഒമ്പത് ദിവസം തുടര്‍ച്ചയായി സ്നാനം നടത്തുക. ഇത് വ്യാഴം ഗ്രഹം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും.
  • ജമന്തിയും പാരിജാതവും വീട്ട് പരിസരത്ത് നടുന്നത് വളരെ ശുഭകരമാണ്. ഇത് കുടുംബത്തിലെ അംഗങ്ങളെ രോഗദുരിതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ജീവിതത്തില്‍ പല മികച്ച നേട്ടങ്ങള്‍ക്കും കാരണമാകുന്നു.

 

  • ചൊവ്വാഴ്ചകളില്‍ പരിജാത മരങ്ങളുടെ ചുവട്ടില്‍ ആരാധന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ജലഗന്ധ പുഷ്പ ധൂപാരാധന നടത്തിയാല്‍ ശനി, ചൊവ്വ തുടങ്ങിയ ഗ്രഹസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പ്രാപ്തമാകും.
  • ഗുരു പുഷ്യ മുഹൂര്‍ത്തത്തില്‍, കുറച്ച് പാരിജാത വേരുകള്‍ ശേഖരിച്ച് കുങ്കുമ ചെപ്പില്‍ അടച്ച് വയ്ക്കുക. ഈ ചെപ്പ് വീട്ടിലോ തൊഴിലിടത്തോ സൂക്ഷിക്കുക. ഇത് നിങ്ങളുടെ ഭാഗ്യത്തെ ബാധിക്കുന്ന ദൃഷ്ടി ദോഷത്തിന് പരിഹാരമാണ്.
  • പാരിജാതവും ജമന്തിപ്പൂവും ഉള്ളിടത്ത് മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ ഈ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പരിസരങ്ങളില്‍ നിഷേധാത്മകമായ ഊര്‍ജ്ജ പ്രഭാവങ്ങള്‍ ഇല്ലാതായി ഗുണാത്മകമായ പ്രഭാവം പരക്കുന്നു.
  • പൗര്‍ണിമി നാളില്‍, വൈകിട്ട് ഒഴുക് നീരിലേക്ക് (തോട്, നദികള്‍, സമുദ്രം) അഞ്ച് പാരിജാത പൂക്കള്‍ ചന്ദ്രനെ നോക്കി അര്‍പ്പിക്കുക. ഇത് ചന്ദ്രന്റെ ദോഷം മൂലമുള്ള പ്രശ്നങ്ങളെ ഇല്ലാതാകും. കൂടാതെ ഇത് ദാരിദ്ര്യത്തെ ക്രമേണ തുടച്ചുനീക്കാനും നിങ്ങളിലേക്ക് സമ്പത്ത് ഒഴുകുവാനും സഹായിക്കും.
  • ചൊവ്വാഴ്ച ദിവസം ഏഴ് പാരിജാത പൂക്കള്‍ ഒരു ചുവന്ന പട്ടില്‍ പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിക്കുക. വീട്ടിലെ പൂജാമുറിയിലോ വിളക്ക് കത്തിക്കുന്ന ശുദ്ധമായ ഇടത്തോ ഇത് സൂക്ഷിക്കാം. ഒപ്പം നിത്യവും പാര്‍വ്വതിദേവിയെയും ലക്ഷ്മി ദേവിയേയും ആരാധിക്കുക. വിവാഹ തടസ്സങ്ങല്‍ നേരിടുന്നവര്‍ക്ക് ഇത് മംഗല്യ ഭാഗ്യം പ്രദാനം ചെയ്യും.
  • ഒരു ശുഭ മുഹൂര്‍ത്തത്തില്‍ പാരിജാതത്തിന്റെ വേരില്‍ നിന്ന് ഒരു ചെറിയ കഷണം മുറിച്ചെടുത്ത് കഴുകി ശുദ്ധിയാക്കി വീട്ടിലെ പൂജാമുറിയിലോ അലമാരയിലോ പേഴ്സിലോ സൂക്ഷിക്കുക. ഇത് അനാവശ്യ ചിലവുകളിലേക്ക് പണം ഒഴുകുന്നത് തടയും. കടബാധ്യതകള്‍ മാറുകയും അധിക വരുമാന സ്രോതസ്സുകള്‍ വന്നുഭവിക്കുകയും ചെയ്യുന്നു

 

 

 

 

 

 

 

 

 

flowers forfortune astrology