
ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായി വരുന്ന ദിനമാണ് നാം കറുത്തവാവ് അഥവാ അമാവാസി ദിനമായി ആചരികുന്നത് . മാർച്ച് 6 ബുധനാഴ്ചയാണ് കുംഭത്തിലെ അമാവാസി ദിനം . ഈ ദിനം ആചരിച്ചാൽ നിരവധി ഫലങ്ങളാണ് ലഭ്യമാകുന്നത് . ചന്ദ്രന്റെ സാമിപ്യം ഭൂമിയിൽ ഇല്ലാത്ത ദിനമാണ് കറുത്തവാവ് .
ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കൽ എല്ലാ കറുത്ത വാവ് ദിവസം അനുഷ്‌ടിക്കണം .ഒരിക്കൽ എടുക്കുന്നതോടൊപ്പം ക്ഷേത്ര ദർശനവും ധാന ധർമ്മങ്ങൾ നൽകുന്നതും ഉത്തമമാണ് . അമാവാസി ദിവസം പിതൃക്കൾക്ക് നാം ഏറെ പ്രാധാന്യം നൽകാറുണ്ട് .
കർക്കടകത്തിലെയും തുലാത്തിലെയും കുംഭത്തിലെയും അമാവാസി ദിനമാണ് ഏറെ പ്രാധാന്യം നൽകുന്നത് . ആലിന് ചുറ്റും ഏഴു തവണ എല്ലാ മാസത്തിലെയും അമാവാസി ദിനം പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമാണ് .