അരുവിപ്പുറത്ത് 20 ന് കൊടിയേറ്റ്

അരുവിപ്പുറത്ത് ശിവരാത്രി ഉത്സവം20ന് കൊടിയേറും. പത്ത് ദിവസമാണ് ഉത്സവം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ശിവരാത്രി ഉത്സവത്തിന് ആഘോഷങ്ങളും തിരക്കും ഒഴിവാക്കിയിരുന്നു. ഇത്തവണയും കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെന്നും അരുവിപ്പുറംമഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

author-image
swathi
New Update
അരുവിപ്പുറത്ത് 20 ന് കൊടിയേറ്റ്

നെയ്യാറ്റിന്‍കര :അരുവിപ്പുറത്ത് ശിവരാത്രി ഉത്സവം20ന് കൊടിയേറും. പത്ത് ദിവസമാണ് ഉത്സവം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ശിവരാത്രി ഉത്സവത്തിന് ആഘോഷങ്ങളും തിരക്കും ഒഴിവാക്കിയിരുന്നു. ഇത്തവണയും കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെന്നും അരുവിപ്പുറംമഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

വൈകീട്ട് 6.15 നുള്ള കൊടിയേറ്റിനെ തുടര്‍ന്ന നടക്കുന്ന 134-ാമത് പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ശിവരാത്രിദിനത്തില്‍ രാത്രി ഒരു മണിക്ക് ആയിരം കുടം അഭിഷേകം നടക്കും. കോവിഡ് മാനദണ്ഡപ്രകാരം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുക. ശ്രീനാരായണ ഗുരുദേവന്‍ ശിവലിംഗം മുങ്ങിയെടുത്ത ശങ്കരന്‍ കുഴിയില്‍ നിന്ന് ഭക്തര്‍ കുടത്തില്‍ വെള്ളം ശേഖരിച്ച് പ്രതിഷ്ഠയില്‍ അഭിഷേകം നടത്തുന്നതാണ് ചടങ്ങ്.

aruvippuram kodiyettu