/kalakaumudi/media/post_banners/66701683d7a5a89a1bb8a2abc29612614d9aef377e712acdd45b0d414e06ca34.jpg)
മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്‌ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി.
ഇന്ന് അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിനമാണ്.
ഉച്ചക്ക് 1.30 വരെ.കണ്ണന് നെയ്യ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. സർവ്വ രോഗ ശമനവും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകും.
ഭീഷ്മ അഷ്ടമികൂടിയാണ്. ശുക്ലപക്ഷ ഉത്തരായനം. ഭീഷ്മപിതാമഹന്റെ ആത്മാവ് സേച്ഛയാ ഭഗവാനിൽ ലയിച്ച ദിവസം.
അഷ്ടമിരോഹിണി ദിവസം അർധരാത്രി വരെ കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്.
കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ചും, അവതാരകഥകൾ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങളും അവതരിപ്പിച്ചുകൊണ്ടും, ശോഭായാത്രകളിൽ പങ്കെടുത്തു ഈ ദിവസം ആഘോഷമാക്കുന്നു.