/kalakaumudi/media/post_banners/74844edc593cf5cf1d9c2d16a5ad973fb27a68291e333da3bc9edb78ef6e09a2.jpg)
ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം നഷ്ടപ്പെടും. ചെലവ് നിയന്ത്രിക്കാനാകാതെയും വരാം. ഒരു വീടിന്റെ തെക്കുപടിഞ്ഞാറ് (കന്നിമൂല), തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളിലാണ് പണം സൂക്ഷിക്കേണ്ടത്. പണം, പ്രധാന രേഖകള്‍ ഇവ സൂക്ഷിക്കുന്ന അലമാര വടക്ക് ദിക്കി (കുബേരയ്ക്ക്)ലേക്ക് തുറക്കുന്നവിധം സ്ഥാപിച്ചാല്‍ സമ്പത്ത് നിലനില്ക്കും.
. തെക്കുപടിഞ്ഞാറേ (കന്നിമൂല)- സമ്പത്ത് വര്‍ദ്ധിക്കും.
.വടക്കുപടിഞ്ഞാറേ (കന്നിമൂല) മുറി- സമ്പത്ത് വര്‍ദ്ധിക്കും.
. വടക്കുകിഴക്കേമുറി (ഈശാന കോണ്‍)- ദാരിദ്ര്യം, കടബാധ്യതകള്‍ എന്നിവ വരുത്താം.
.തെക്കുകിഴക്കേമുറി (അഗ്നികോണ്‍)- മോഷണത്തിനും അനാവശ്യ ചെലവിനും കാരണമാകും.
കന്നിമൂല മുറിയില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ പണപ്പെട്ടിയിലോ അലമാരയിലോ സൂക്ഷിക്കുന്ന ധനം വര്‍ദ്ധിക്കും. ധനം സൂക്ഷിക്കുന്ന പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, ഗുരുവിന്റെയോ, ശുക്രന്റെയോ രത്‌നങ്ങള്‍, അശ്വാരൂഢയന്ത്രം, ശ്രീയന്ത്രം, ചില തരം മൂലികാവേരുകള്‍ (ധനാകര്‍ഷണാവശ്യ സാധ്യതയുള്ളവ), ഉത്തമലോഹങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിപ്പിക്കും.