മന്ത്രം ജപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ... സിദ്ധ മന്ത്രങ്ങൾ ദിവസേനെ ജപിച്ചാൽ

മന്ത്രങ്ങൾ എല്ലാവര്ക്കും ജപിക്കാമോ എന്നത് എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്ന ഒരു സംശയമാണ്.മന്ത്രം എന്നാൽ മനസിനെ ത്രാണനം ചെയ്യുന്ന അല്ലെങ്കിൽ സംരക്ഷിക്കുന്ന ഒന്നാണ് . എന്നാൽ ചില മന്ത്രങ്ങൾ ജപിക്കണമെങ്കിൽ ഗുരുമുഖത്തുനിന്ന് ഉപദേശങ്ങൾ സ്വീകരിക്കേണ്ടതായി ഉണ്ട്. എന്നാൽ മന്ത്രത്തിന്റെ അർത്ഥങ്ങൾ മനസിലാക്കി തെറ്റ് കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് മന്ത്രങ്ങൾ ജപിച്ചു തുടങ്ങാവുന്നതാണ്

author-image
online desk
New Update
മന്ത്രം ജപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ... സിദ്ധ മന്ത്രങ്ങൾ ദിവസേനെ ജപിച്ചാൽ

മന്ത്രങ്ങൾ എല്ലാവര്ക്കും ജപിക്കാമോ എന്നത് എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്ന ഒരു സംശയമാണ്.മന്ത്രം എന്നാൽ മനസിനെ ത്രാണനം ചെയ്യുന്ന അല്ലെങ്കിൽ സംരക്ഷിക്കുന്ന ഒന്നാണ് . എന്നാൽ ചില മന്ത്രങ്ങൾ ജപിക്കണമെങ്കിൽ ഗുരുമുഖത്തുനിന്ന് ഉപദേശങ്ങൾ സ്വീകരിക്കേണ്ടതായി ഉണ്ട്. എന്നാൽ മന്ത്രത്തിന്റെ അർത്ഥങ്ങൾ മനസിലാക്കി തെറ്റ് കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് മന്ത്രങ്ങൾ ജപിച്ചു തുടങ്ങാവുന്നതാണ്.

 

അതേസമയം ചില മന്ത്രങ്ങൾ ശരിയായി ഉച്ചരിക്കുവാനും നാവിൽ വഴങ്ങുന്നതിനും ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. അത് തെറ്റായി ജപിക്കുകയാണെങ്കിൽ ഒരു പക്ഷെ നമുക്ക് അനുകൂല ഫലം ലഭിച്ചെന്ന് വരില്ല. അതുകൊണ്ടാണ് മന്ത്ര ദീക്ഷ ആവശ്യമാണെന്ന് പറയുന്നത് . അതേസമയം ചില മന്ത്രങ്ങൾ 
ഗുരു വില നിന്ന് ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ് അത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്ന പേരിൽ അറിയ പെടുന്നു.

 

സിദ്ധമന്ത്രങ്ങൾ മുടങ്ങാതെ ജപിക്കുകയാണെങ്കിൽ ദോഷശാന്തിക്കും , സർവ്വകാര്യവിജയങ്ങൾക്കും, മനഃസമാധാനത്തിനും നല്ലതാണ് .ഈ മന്ത്രങ്ങൾ ദിവസേന 108 തവണ ജപിക്കുകയാണെങ്കിൽ അത്യുത്തമം

 

1 ഓം ശ്രീ മഹാഗണപതയേ നമഃ

2 ഓം നമഃശിവായ

3 ഓം നമോ നാരായണായ

4 ഓം നമോ ഭഗവതേ വാസുദേവായ

5 ഹരി ഓം

6 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

siddha-manthra