/kalakaumudi/media/post_banners/7c7311ff7201ef31ab991b4079560695af4c0ab1b3c2ccda6a28184dbdcc9644.png)
ഭസ്മം ശിവത്വമാണ്, അത് നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് (2), കണങ്കാലുകള്‍ ഈ ഭാഗങ്ങളിലാണ് വിധി പ്രകാരം ധരിക്കേണ്ടത്. സര്‍വ്വ വ്യാപിയും സർവ്വാനന്ദമയവുമായ ആത്മദര്‍ശനമാണ് ശിവത്വം. ശിവൻ പൂർണ്ണ ബ്രമാണ്ഡ ശക്തിയാണ് ഭസ്മവും പൂർണ്ണ രൂപം തന്നെ, ഭൗതിക വസ്തുക്കൾ കത്തിയമര്‍ന്നതിനു ശേഷമുള്ളത്തിനെയാണ് ഭസ്മം എന്ന് പറയുന്നത്.
അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മാവ്. ശിവനാകട്ടെ പരമാത്മ ചൈതന്യവും. ആ പരമാത്മാതാവിനെ ആദരിക്കുന്നതിനാണ് ഭസ്മ ധാരണം. നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. ഈ ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. നെറ്റിയിൽ ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച് വലത്തോട്ട് കുറിതൊട്ട് ആ കൈയ്യ് തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികങ്ങള്‍ക്ക് മധ്യേ സ്പർശിച്ച് നിർത്തണമെന്നാണ് ശരിയായ രീതി.
അത് യോഗാശാസ്ത്രം അനുസരിച്ചു ശിരസ്സിലെ സഹസ്രാധാര പത്മത്തിനു പ്രദിക്ഷണം ചെയ്തു ബോധമണ്ഡലമാകുന്ന ആജ്ഞ ചക്രത്തിൽ എത്തി നിർത്തുന്ന പ്രക്രിയയാണ്, അതായത് തന്നിൽ സ്വയം ആത്മ പ്രതിഷ്ഠിതമായിരിക്കുന്ന ശിവനെ ഉണർത്തുന്ന സങ്കല്പമാണ്.
ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച് തേച്ച് ഇരു കൈകളിലും പതിപ്പിച്ചശേഷം (രാവിലെ )സംന്യാസി ഭസ്മം ധരിക്കേണ്ടത്. വൈകുന്നേരം ഭസ്മം ജലത്തിൽ നനയ്ക്കാതെയും അവർ ധരിക്കണം. സ്ത്രീകൾക്ക് രാവിലെയും വൈകുന്നേരവും ഭസ്മം ജലത്തിൽ നനയ്ക്കാതെ ധരിക്കാം. ഇതാണ് ഭസ്മ ധാരണ വിധി....!!