ധനപരമായ ദുരിതങ്ങൾ മാറാൻ ഈ ദിവസം ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കൂ ..

അഭിവൃത്തിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീ ഭഗവതിയെ ഉപാസിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിനമാണ് വെള്ളിയായ്ഴ്ച. ദേവിയെ ഉപാസിക്കുന്നതിലൂടെ ധനസംബന്ധമായ ക്ലേശങ്ങൾ മാറുന്നു. ഈ ദിവസം മത്സ്യമാംസാദി ഭക്ഷണം ത്യജിച്ച് ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ ധനപരമായ ദുരിതങ്ങൾ ഒഴിയുക മാത്രമല്ല ജീവിതത്തിൽ അനുഭവിച്ചുവരുന്ന കഷ്ടപ്പാടുകൾക്കും അലച്ചിലുകൾക്കും മാറ്റം വരും .വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് തൃക്കാർത്തിക എന്നിവയാണ്ലക്ഷ്മീപ്രീതി നേടാൻ ഏറ്റവും നല്ല ദിവസങ്ങൾ . വെള്ളിയാഴ്ച പോലെ ഗുണകരമാണ് എല്ലാ കാർത്തിക നക്ഷത്ര ദിവസവും. ഈ ദിവസം വ്രതം എടുത്ത് ലക്ഷ്മീ ഭഗവതിയെ ഉപാസിക്കുന്നത് ഏറെ നല്ലതാണ്. പിറ്റേദിവസം ക്ഷേത്രത്തിലെ തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.

author-image
Web Desk
New Update
ധനപരമായ ദുരിതങ്ങൾ മാറാൻ ഈ ദിവസം ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കൂ ..

അഭിവൃത്തിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീ ഭഗവതിയെ ഉപാസിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിനമാണ് വെള്ളിയായ്ഴ്ച. ദേവിയെ ഉപാസിക്കുന്നതിലൂടെ ധനസംബന്ധമായ ക്ലേശങ്ങൾ മാറുന്നു.
ഈ ദിവസം മത്സ്യമാംസാദി ഭക്ഷണം ത്യജിച്ച് ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ ധനപരമായ ദുരിതങ്ങൾ ഒഴിയുക മാത്രമല്ല ജീവിതത്തിൽ അനുഭവിച്ചുവരുന്ന കഷ്ടപ്പാടുകൾക്കും അലച്ചിലുകൾക്കും മാറ്റം വരും .വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് തൃക്കാർത്തിക എന്നിവയാണ്ലക്ഷ്മീപ്രീതി നേടാൻ ഏറ്റവും നല്ല ദിവസങ്ങൾ . വെള്ളിയാഴ്ച പോലെ ഗുണകരമാണ് എല്ലാ കാർത്തിക നക്ഷത്ര ദിവസവും. ഈ ദിവസം വ്രതം എടുത്ത് ലക്ഷ്മീ ഭഗവതിയെ ഉപാസിക്കുന്നത് ഏറെ നല്ലതാണ്. പിറ്റേദിവസം ക്ഷേത്രത്തിലെ തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.

 

ഈ ദിവസം ലക്ഷ്മീ മന്ത്രങ്ങൾക്കൊപ്പം ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിതാ അഷ്‌ടോത്തരശതനാമാവലി , ലളിതാത്രിശതി, ലളിതാസഹസ്രനാമം തുടങ്ങിയവയിൽ
ഏതും പാരായണം ചെയ്യുന്നത് നല്ലതാണ്.പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാരഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിവസമായതു കൊണ്ടാണ് കാർത്തിക നക്ഷത്രം ദേവിക്ക് പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവതയായതിനാലാണ് ലക്ഷ്മി ദേവിക്ക് ഈ ദിവസം വിശേഷമായത്. അതിനാൽ ലക്ഷ്മീ കടാക്ഷത്തിനായി ഈ ദിവസങ്ങൾ വ്രതശുദ്ധിയോടെ ആചരിക്കാം.

 

ധനവും സമ്പത്തും വർദ്ധിക്കുന്നതിന് വെള്ളിയാഴ്ചകളിൽ ജപിക്കാവുന്ന വിശിഷ്ട മന്ത്രമാണ് സൗഭാഗ്യലക്ഷ്മിമന്ത്രം. വെളളിയാഴ്ച 2 നേരവും ഈ മന്ത്രം 41 പ്രാവശ്യം വീതം ജപിക്കുകഎങ്കിൽ കടബാധ്യതകൾ മാറി ധനഭാഗ്യം വന്നുചേരും

സൗഭാഗ്യലക്ഷ്മിമന്ത്രം

ഓം ശ്രീം ശ്രീം കമലവാസിന്യൈ
ശ്രീം കമലായൈ സൗഭാഗ്യ രൂപായൈ
ശ്രീം വിഷ്ണുപ്രിയായൈ
ശ്രീം കമലാംബികായൈ
സർവ്വാന്തരസംസ്ഥിതായൈ
ലക്ഷ്മ്യൈ വിഷ്ണുമോഹിന്യൈ
വൈഷ്ണവസുരമോഹിന്യൈ ശ്രീം ശ്രീം നമ:

ലക്ഷ്മിഗായത്രി മന്ത്രം
ഓം ഭൃഗുനന്ദനായൈ വിദ്മഹേ
വിഷ്ണുപ്രിയായൈ ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാൽ

Astro